Advertisment

ആദ്യ ചിത്രത്തിന്റെ മുഴുവന്‍ പ്രതിഫലവും കേരളത്തിന്: മലയാളത്തിന്റെ കയ്യടി വാങ്ങി വിക്രമിന്റെ ധ്രുവ് വിക്രം

author-image
ഫിലിം ഡസ്ക്
New Update

മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആദ്യ സിനിമയിലെ മുഴുവന്‍ പ്രതിഫലവും നല്‍കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. താരം നേരിട്ടെത്തിയാണ് തുക മുഖ്യമന്ത്രിക്ക് കൈമാറിയത്. തെലുഗില്‍ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വര്‍മ്മയാണ് ധ്രുവിന്റെ ആദ്യ ചിത്രം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായന്‍ ബാല ഒരുക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് വര്‍മ്മ ടീസറിന് ഇപ്പോള്‍ ആരാധകരില്‍ നിന്നും സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്. ധ്രുവ് വിക്രമിന്റെ നായികയായി ഈ ചിത്രത്തില്‍ എത്തുന്നത് മേഘ എന്ന പുതുമുഖ നായികയാണ്. തെലുങ്കില്‍ വിജയ് ദേവര്കൊണ്ടയും ശാലിനി പാണ്ഡെയുമാണ് നായകനും നായികയുമായി എത്തിയത്.

വിക്രമിന് ഒരു നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാല ഒരുക്കിയ സേതു. അതിനു ശേഷം വിക്രമിന്റെ കരിയര്‍ ബെസ്റ്റ് ആയ പിതാമഹനും ബാല തന്നെയാണ് ഒരുക്കിയത്. ആ ബാല തന്നെ വിക്രമിന്റെ മകനെ തമിഴ് സിനിമയില്‍ അവതരിപ്പിക്കുന്നു എന്നത് അത്ഭുതകരമാണ്.

. ഇ ഫോര്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത നിര്‍മ്മിച്ച ഈ ചിത്രം വരുന്ന നവംബര്‍ മാസത്തില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Advertisment