Advertisment

മറഡോണയുടെ മരണം: ചികിൽസാ പിഴവെന്ന് സംശയം, ഡോക്ടർക്കെതിരെ അന്വേഷണം

New Update

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്ടര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് പരിശോധന നടത്തിയെന്ന് അര്‍ജന്റീനിയയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ഡോക്ടര്‍ ലീ പോള്‍ ലൂക്കിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ സാധ്യമായ ചികില്‍സയെല്ലാം മറഡോണയ്ക്ക് നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ പൊലീസിനിനോട് വിശദീകരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ 25നാണ് മറഡോണ (60) അന്തരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് അദ്ദേഹം ആശുപത്രി വിട്ടത്. സുഖം പ്രാപിച്ചു വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്‌ബോള്‍ ലോകത്തെ വേദനയിലാഴ്ത്തി മരണ വാര്‍ത്ത എത്തിയത്.

dego maradona
Advertisment