Advertisment

കാത്തിരിപ്പിനൊടുവിൽ സുശാന്ത് അവസാനമായി നൃത്ത ചുവടുവെച്ച " ദിൽ ബേചാര " യിലെ ഗാന രംഗം എത്തി !

author-image
ഫിലിം ഡസ്ക്
Updated On
New Update

മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി നൃത്തം ചെയ്‌ത്‌ അഭിനയിച്ച " ദിൽ ബേചാര "യുടെ ടൈറ്റിൽ ഗാനം എത്തി . സംഗീത മാന്ത്രികൻ ഏ ആർ റഹ്‌മാൻ ചിട്ടപ്പെടുത്തിയ ഗാനത്തിന് നൃത്ത സംവിധാനം നിർവഹിച്ചത് ബോളിവുഡിലെ നടിയും നർത്തകിയുമായ ഫറാഖാനാണ്. കഴിഞ്ഞ ദിവസം ഈ ഗാനത്തിന്റെ ശകലം പുറത്തു വിട്ട സമയം മുതൽ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഗാനത്തിനായി .

Advertisment

publive-image

" ദിൽ ബേചാര " യുടെ ട്രെയിലർ ഹോളിവുഡ് ചിത്രമായ അവഞ്ചേഴ്‌സിനെ പിന്നിലാക്കി അന്തർ ദേശീയ തലത്തിൽ വൈറലായി മുന്നേറുകയാണ് . സഞ്ജനാ സംഘിയാണ് നായിക. സെയിഫ് അലി ഖാനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .

നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിർമ്മിച്ച " ദിൽ ബേചാര" ജൂലൈ 24 -നു ഡിസ്‌നി+ഹോട്സ്റ്റാർ വി ഐ പി ,ഒടിടി പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത് . ജോൺ ഗ്രീൻസിന്റെ ' ദി ഫോൾട് ഇൻ അവർ സ്റ്റാർസ് 'എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് "ദിൽ ബേചാര" .

DIL BAY CHARE
Advertisment