Advertisment

ദിലീപിനെ തിരിച്ചെടുത്തത് എന്തിന് ? നമ്മുടെ സഹോദരിക്ക് നീതിയെവിടെ? 'അമ്മ'യെന്ന പേര് ഇനി അപമാനം - താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടി രഞ്ജിനി

New Update

publive-image

Advertisment

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി രഞ്ജിനി രംഗത്ത് .

publive-image

സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു.

publive-image

രഞ്ജിനിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്, 'അമ്മ' എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമാണിത്.

ഇത് സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിനുള്ള ഒരു തെളിവാണിത്.

publive-image

കേസ് നടന്നു കൊണ്ടിരിക്കെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന് ?

publive-image

അമ്മയുടെ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിതെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സഹോദരിക്ക് നീതിയെവിടെ?

dileep amma
Advertisment