Advertisment

ദിലീപേട്ടന്‍ നല്ല ആളായിരുന്നു. ഡീസന്റായിരുന്നു - മഡോണയുടെ പ്രതികരണം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കിങ് ലയറില്‍ മഡോണയുടെ നായകനായ ദിലീപിനേക്കുറിച്ചും അദ്ദേഹമുള്‍പ്പെട്ട കേസിനേക്കുറിച്ചും മഡോണ പറയുന്നതിങ്ങനെയാണ് -' വിവാദങ്ങളില്‍ പ്രതികരിക്കാത്തത്, എനിക്കൊരു കാര്യത്തേക്കുറിച്ച് പ്രതികരിക്കണമെങ്കില്‍ നൂറു ശതമാനം വിവരങ്ങളും വേണം. അല്ലെങ്കില്‍ അതു നീതിയല്ല.

publive-image

ഒരു വ്യക്തിയെക്കുറിച്ചാണെങ്കിലും നൂറു സത്യങ്ങളുണ്ടാവും. ഞാനാരാ അതു ശരിയല്ലെന്നു പറയാന്‍. അതില്ലാതെ ആ കാര്യങ്ങളിലൊന്നും പ്രതികരിക്കാനെയില്ല, അതാണ് എന്റെ നയം. എന്റെ കൂടെ ജോലി ചെയ്തിരുന്ന ദിലീപേട്ടന്‍ നല്ല ആളായിരുന്നു. ഡീസന്റായിരുന്നു. വളരെ ഉത്തരവാദിത്വമുളള ആളായിരുന്നു' - മഡോണ പറഞ്ഞു.

publive-image

ഒരു അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് മഡോണ മനസ്സു തുറന്നു. 'അപ്രതീക്ഷിതമായാണ് സിനിമയിലേയ്‌ക്കെത്തിയത് ജീവിതം കുറെയൊക്കെ മാറി. പക്ഷേ പേഴ്‌സനല്‍ ലൈഫ് പഴയതു പോലെ തന്നെ എനിക്ക് മാറ്റമൊന്നുമില്ല.

publive-image

തമിഴില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങള്‍ വന്നു. അങ്ങനെ അവിടെ തിരക്കായി. മലയാളത്തിലും സിനിമകള്‍ വരുന്നുണ്ട്, സെലക്ടീവായി ചെയ്യാനാണ് ശ്രമിക്കുന്നത്'

publive-image

പ്രേമത്തിലൂടെ മലയാളത്തിലേയ്ക്കു വന്ന നായികയാണ് മഡോണ . പിന്നീട് തമിഴിലെ നായിക നിരയിലേയ്ക്ക് എത്തിയ താരം കിങ് ലയര്‍, ഇബിലീസ് എന്നീ മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഇബിലീസ് സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു.

malayala cinema
Advertisment