Advertisment

കുറ്റപത്രം ചോര്‍ന്ന കേസില്‍ ദിലീപിന്റെ വാദം പൂര്‍ത്തിയായി; നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ കൈമാറണമെന്ന് പ്രതിഭാഗം

New Update

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളിലെ സ്ത്രീശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

publive-image

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിനായി ദൃശ്യങ്ങള്‍ കൈമാറണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വാദം കേള്‍ക്കുന്നകിനായി കേസ് മാറ്റിവെച്ചു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

dileep
Advertisment