Advertisment

ദിലീപ് ചെയ്തത് നടിയെ ഉപയോഗിച്ച് നീലച്ചിത്ര൦ ചിത്രീകരിക്കുകയും കൂട്ടമാനഭംഗവും. കാര്യങ്ങള്‍ ദിലീപ് കരുതിയതിനേക്കാള്‍ ഗുരുതരം ? വിചാരണയ്ക്ക് മുന്‍പേ പോലീസ് കുരുക്ക് മുറുക്കുന്നു

New Update

publive-image

Advertisment

കൊച്ചി: നടി ആക്രമിക്കപെട്ട കേസില്‍ ജനപ്രിയ നായകന്‍ ദിലീപിനെതിരെ പോലീസ് കോടതിയില്‍ നടത്തിയത് ഗുരുതര വെളിപ്പെടുത്തല്‍. പ്രതികള്‍ ചെയ്തത് നടിയെ ഉപയോഗിച്ച് നീലച്ചിത്രം പകര്‍ത്തലാണെന്നാണ് പോലീസ് ഇന്ന് കോടതിയില്‍ പറഞ്ഞത് .

ഇതൊന്നും പോരാഞ്ഞ് വീണ്ടും ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് വിചിത്രമായ മാനസികാവസ്ഥ ആണെന്നാണ്‌ പോലീസ് കോടതിയില്‍ പറഞ്ഞത്. ഇരയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിക്കെതിരെ ഉണ്ടായത് കൂട്ടമാനഭംഗമാണെന്നും പുറത്തുവിടാനാകാത്ത ദൃശ്യങ്ങളാണ് പോലീസിന്‍റെ പക്കല്‍ ഉള്ളതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ഇതോടെ കോടതിയില്‍ സമര്‍പ്പിക്കാന്‍ ദിലെപിനെതിരെ പോലീസിന്‍റെ പക്കല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നതാണ് സൂചന. ദിലീപ് കരുതുന്നതിനേക്കാള്‍ ഗുരുതരമാണ് കാര്യങ്ങള്‍ എന്നാണ് സൂചന.

അതേസമയം, ദൃശ്യങ്ങള്‍ നേരത്തെ കണ്ടതല്ലേയെന്ന് ദിലീപിന്‍റെ അഭിഭാഷകനോട് ഹൈക്കോടതി ചോദിച്ചു. അങ്കമാലി കോടതിയില്‍ വെച്ച് ഒരിക്കല്‍ പരിശോധിച്ച ദൃശ്യം വീണ്ടും എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു.

നടി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ കൈമാറരുതെന്ന് പ്രോസിക്യൂഷന്‍.

dileep
Advertisment