Advertisment

പ്രളയം : ചാലക്കുടി ആശുപത്രിയ്ക്ക് ദിലീപ് 1 ലക്ഷം രൂപയുടെ മരുന്നുകള്‍ സംഭാവന ചെയ്തു

New Update

publive-image

Advertisment

ചാലക്കുടി : പ്രളയം വന്‍നാശം വിതച്ച ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നടന്‍ ദിലീപ് ഒരു ലക്ഷം രൂപയുടെ മരുന്നുകള്‍ സംഭവന ചെയ്തു. ആശുപത്രിയുടെ ഫാര്‍മസിയിലും കാരുണ്യ ഫാര്‍മസിയിലുമായി സൂക്ഷിച്ചിരുന്ന മൂന്നു കോടി രൂപയുടെ മരുന്നുകള്‍ പ്രളയത്തില്‍ നശിച്ചിരുന്നു. പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് താരത്തിന്റ നേതൃത്വത്തില്‍ മുന്‍പ് വസ്ത്രങ്ങള്‍ വിതരണം ചെയ്തിരുന്നു.

publive-image

ദിലീപിന്റെ ഉമടസ്ഥതയിലുള്ള ഡി സിനിമാസ് തിയറ്ററിലെത്തി ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി ശിവദാസന്‍ മരുന്നുകള്‍ ഏറ്റുവാങ്ങി. ഇതിന് പുറമേ മറ്റു സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ദിലീപ് മരുന്നുകള്‍ വിതരണം ചെയ്തു. പത്ത് കോടിയിലേറെ രൂപയുടെ നാശമാണ് ആശുപത്രിയില്‍ പ്രളയം വിതച്ചത്. ഇത് മുന്നില്‍ കണ്ടാണ് അത്യാവശ്യ ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ സംഭാവന ചെയ്യാന്‍ ദിലീപ് മുന്‍കയ്യെടുത്തത്.

dileep
Advertisment