Advertisment

തമിഴ്‌നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ദിനകരന്‍

New Update

ചെന്നൈ: തമിഴ്‌നാട്ടില്‍ എംജിആറിനും അമ്മയ്ക്കും പകരക്കാരനാവാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് എഐഎഡിഎംകെ വിമത വിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍. രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ദിനകരന്റെ പ്രതികരണം.

Advertisment

publive-image

ജനങ്ങള്‍ അമ്മയെന്ന് വിളിച്ചിരുന്ന ജയലളിതയക്ക് പകരകാരനാവാന്‍ ആര്‍ക്കും കഴിയില്ല. അമ്മയുടെ വിശ്വസ്തരായ വോട്ടര്‍മാരെ മറിക്കാനും സാധിക്കില്ല. ആരെ വേണമെങ്കിലും എംജിആറിനോടും അമ്മയോടും താരതമ്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, ഒരു അമ്മയും ഒരു എംജിആറും മാത്രമേയുള്ളു എന്നും ദിനകരന്‍ പറഞ്ഞു.

തമിഴ് സിനിമാതാരമായ കമല്‍ ഹാസനാണ് രാഷ്ട്രീയത്തിലിറങ്ങുമെന്ന ആദ്യ സൂചനകള്‍ നല്‍കിയത്. എന്നാല്‍, കമല്‍ഹാസനെക്കാള്‍ മുമ്പ് തന്നെ രാഷ്ട്രീയ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് രജനീകാന്ത്. തന്റെ ഫാന്‍സിനെ അണിനിരത്തി രാഷ്ട്രീയത്തില്‍ എത്താനാണ് രജനിയുടെ പദ്ധതി എന്നാണ് വിലയിരുത്തലുകള്‍.

തമിഴ്‌നാട് സര്‍ക്കാരിനെതിരേ ശക്തമായ ആരോപണങ്ങളും കമല്‍ഹാസന്‍ ഉന്നയിച്ചിരുന്നു. തമിഴ്‌നാട് രാഷ്ട്രീയം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണെന്നായിരുന്നു കമല്‍ഹാസന്റെ ആരോപണം

dinakaran
Advertisment