Advertisment

പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി; ശ്രീ​ല​ങ്ക​ൻ നാ​യ​ക​ൻ ദി​നേ​ശ് ച​ണ്ഡി​മ​ൽ ന​ട​പ​ടി​ക്കു​രു​ക്കി​ൽ

New Update

Image result for chandimal

Advertisment

കൊ​ളം​ബോ: പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ ദി​നേ​ശ് ച​ണ്ഡി​മ​ൽ ന​ട​പ​ടി​ക്കു​രു​ക്കി​ൽ. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ച​ണ്ഡി​മ​ൽ പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ​താ​യി ഐ​സി​സി ക​ണ്ടെ​ത്തി. ച​ണ്ഡി​മ​ൽ ഐ​സി​സി​യു​ടെ പൊ​രു​മാ​റ്റ​ച​ട്ട​ത്തി​ലെ 2.2.9 ലെ​വ​ൽ കു​റ്റം ചെ​യ്ത​താ​യി ഐ​സി​സി ട്വീ​റ്റ് ചെ​യ്തു. ന​ട​പ​ടി പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

സെ​ന്‍റ് ലൂ​സി​യ​യി​ൽ ന​ട​ന്ന ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം ച​ണ്ഡി​മ​ൽ പ​ന്തി​ൽ കൃ​ത്രി​മം കാ​ട്ടി​യ​താ​യി സം​ശ​യം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​ന്പ​യ​ർ​മാ​രാ​യ ഇ​യാ​ൻ ഗു​ഡും അ​ലീം ദാ​റും ചേ​ർ​ന്ന് പ​ന്ത് മാ​റു​ക​യും വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​നു​കൂ​ല​മാ​യി അ​ഞ്ചു പെ​നാ​ൽ​റ്റി റ​ണ്‍​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ്രീ​ല​ങ്ക​ൻ ക​ളി​ക്കാ​ൻ ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങാ​ൻ വി​സ​മ്മ​തി​ച്ചു. ഇ​തോ​ടെ ര​ണ്ടു മ​ണി​ക്കൂ​ർ ക​ളി ത​ട​സ​പ്പെ​ട്ടു.

ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഓ​സ്ട്രേ​ലി​യ വി​വാ​ദ ടെ​സ്റ്റി​ൽ ഓ​സീ​സ് ബാ​റ്റ്സ്മാ​ൻ കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് ചെ​യ്ത​തി​നു സ​മാ​ന​മാ​യ കു​റ്റ​മാ​ണ് ച​ണ്ഡി​മ​ലി​നെ​തി​രേ​യും ഐ​സി​സി ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ബാ​ൻ​ക്രോ​ഫ്റ്റി​ന്‍റെ ക​ള്ള​ക്ക​ളി​യെ തു​ട​ർ​ന്ന് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തി​നും ഡേ​വി​ഡ് വാ​ർ​ണ​ർ​ക്കും ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ല​ക്ക് ല​ഭി​ച്ചി​രു​ന്നു.

Advertisment