Advertisment

ഇത് കാര്‍ത്തിക് തീര്‍ത്ത ഇന്ദ്രജാലം ! 12 പന്തില്‍ 34 റണ്‍സ് എന്ന നടക്കാത്ത സ്വപ്നം 8 പന്തില്‍ നിന്നും 29 റണ്‍സുകള്‍ തൂത്തുവാരി ദിനേശ് കാര്‍ത്തിക് വാരിയെടുത്തു. അവസാനം സ്വപ്നതുല്യമായ ഒരു സിക്സറും ! അമ്പമ്പോ .. ഇതാണ് കളിയെന്ന് ആരാധകര്‍ !

New Update

publive-image

Advertisment

കൊളംബോ: അത് അക്ഷരാര്‍ത്ഥത്തില്‍ ദിനേശ് കാര്‍ത്തികിന്റെ ഇന്ദ്രജാലം തന്നെയായിരുന്നു. അല്ലെങ്കില്‍ അഭിമാനമായി നമ്മുടെ താരങ്ങള്‍ ആ കിരീടം ഇപ്പോള്‍ കയ്യേന്തുമായിരുന്നില്ല .

നിദാഹാസ് ത്രിരാഷ്ട്ര ടിട്വന്റി ടൂര്‍ണമെന്റ് ഫൈനലില്‍ ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ നേടിയ കിരീടത്തിന്‍റെ യഥാര്‍ത്ഥ അവകാശി ദിനേശ് കാര്‍ത്തിക് തന്നെയാണ് .

മത്സരം അവസാനമായപ്പോള്‍ ഇന്ത്യയ്ക്ക് കൈവിട്ടു പോയതാണ്. ജയിക്കാന്‍ അവസാന 12 പന്തില്‍ നിന്നും 34 റണ്‍സ് വേണം. നടക്കാത്ത സ്വപ്നമെന്ന് കാണികള്‍ വിധിയെഴുതി .അല്ലെങ്കില്‍ അത്ഭുതം സംഭവിക്കണം. ഒടുവില്‍ അത് തന്നെ സംഭവിച്ചു .

publive-image

വെറും 8 പന്തില്‍ നിന്നും 29 റണ്‍സുകള്‍ തൂത്തുവാരി കിരീടം ഉള്ളം കയ്യില്‍ വാരിയെടുത്തു.അതിലേറ്റവും മനോഹരം അവസാന പന്തില്‍ സിക്‌സ് പായിച്ച് നേടിയ ആ വിജയ മുഹൂര്‍ത്തം തന്നെ.

ജയിക്കാന്‍ അവസാന രണ്ട് ഓവറില്‍ 34 റണ്‍സ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്കായി അവസാന പന്തില്‍ സിക്‌സ് പായിച്ചാണ് ദിനേഷ് കാര്‍ത്തിക് ബംഗ്ലാദേശില്‍നിന്ന് വിജയം തട്ടിയെടുത്തത്.

publive-image

12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 34 റണ്‍സില്‍ 29 റണ്‍സും കാര്‍ത്തികിന്റെ ബാറ്റില്‍ നിന്നായിരുന്നു. സ്‌കോര്‍; ബംഗ്ലാദേശ് - 20 ഓവറില്‍ 166/8. ഇന്ത്യ - 20 ഓവറില്‍ 168/4.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ മികച്ച തുടക്കമാണ് നല്‍കിയത്. 42 പന്തില്‍ 56 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്.

എന്നാല്‍ മധ്യ ഓവറുകളില്‍ അധികം റണ്‍സ് വിട്ടുകൊടുക്കാതെ വിക്കറ്റുകള്‍ പിഴുതെടുത്ത് ബംഗ്ലാദേശ് മത്സരത്തിലേക്ക് തിരിച്ചുവന്നു. ബംഗ്ലാദേശ് വിജയം ഉറപ്പിച്ച സമയത്താണ് 19-ാം ഓവറിന്റെ തുടക്കത്തില്‍ കാര്‍ത്തിക് ഇറങ്ങിയത്.

8 പന്ത് നേരിട്ട കാര്‍ത്തിക് മൂന്ന് സിക്‌സും രണ്ട് ഫോറും അടിച്ചാണ് ഇന്ത്യക്ക് അപ്രതീക്ഷിത വിജയം നല്‍കിയത്.  24 റണ്‍സെടുത്ത രാഹുലും 28 റണ്‍സെടുത്ത മനീഷ് പാണ്ഡെയും വിജയത്തില്‍ നിര്‍ണായകമായി

cricket kohli
Advertisment