Advertisment

കുവൈറ്റിലെ ഓണ്‍ലൈന്‍ പഠനരീതി; വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; വിമര്‍ശനവുമായി വിദഗ്ധര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: തയ്യാറെടുപ്പുകള്‍ നടത്താതെ വിദൂര വിദ്യാഭ്യാസ രീതി അവലംബിച്ചത് കുവൈറ്റില്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രയാസത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ പഠനരീതി മാതാപിതാക്കളില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് കടക്കാന്‍ മന്ത്രാലയം സ്വീകരിച്ചത്. എന്നാല്‍ ഇത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. വീടുകളിലെ സമാധാന അന്തരീക്ഷം നശിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ പലയിടത്തും കാര്യങ്ങളെത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ പഠനരീതി ആഗോള തലത്തില്‍ നടക്കുന്നതും വിജയകരമായി മുന്നോട്ടു പോകുന്നതുമാണ്. എന്നാല്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് കുവൈറ്റില്‍ ഇത്തരമൊരു പഠനരീതി നടപ്പിലാക്കിയതെന്നാണ് വിമര്‍ശനം.

സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള പഠനരീതി ക്രിയാത്മകമായല്ല നടപ്പിലാക്കിയതെന്നും അതുകൊണ്ട് നിരവധി കുടുംബങ്ങളില്‍ ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായും കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ഡോ. ജമീല്‍ അല്‍ മാരി പറഞ്ഞു. ഇത്തരം പഠനരീതികള്‍ മാനസികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നതായി സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. അഹമ്മദ് അല്‍ ഗോഹാരി പറഞ്ഞു.

Advertisment