Advertisment

ഫാ. തോമസ് ആയിലുക്കുന്നേലിന് അവാര്‍ഡ്

New Update

പാലാ:  കേരള ക്രിസ്ത്യന്‍ ഫൌണ്ടേഷന്‍റെ 2017 ലെ മാര്‍ത്തോമ അവാര്‍ഡിന് കോട്ടമലയച്ചന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ്‌ ആയിലുക്കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു.

രാമപുരം പഞ്ചായത്തിന്റെ പൈതൃക സ്വത്തായ കുറിഞ്ഞി കൂമ്പനും കോട്ടമലയും കുരുവന്‍കുന്നും ഉള്‍പ്പെടുന്ന മലനിരകളും അവിടെ സ്ഥിതി ചെയ്യുന്ന കുറിഞ്ഞിക്കാവും മുനിയറകളും സംരക്ഷിക്കുന്നതിന് ഫാ. തോമസ്‌ അയിലുക്കുന്നേല്‍ നല്‍കുന്ന ധീരമായ നേതൃത്വമാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി പറഞ്ഞു.

പ്രസിഡന്റ് ജോണ്‍ കച്ചിറമറ്റം അവാര്‍ഡ് നിര്‍ണയകമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ദാനം ഫെബ്രുവരി ആദ്യം നടത്തുമെന്ന് സെക്രട്ടറി ജോസ് ഫിലിപ്പ് അറിയിച്ചു.

Advertisment