Advertisment

സമഗ്ര വികസനത്തിന് കൂട്ടായ പ്രവര്‍ത്തനവും സഹകരണവും അനിവാര്യം: ഗോപി കോട്ടമുറിക്കല്‍

author-image
വൈ.അന്‍സാരി
New Update

മൂവാറ്റുപുഴ:  സമഗ്രവികസനത്തിന് എല്ലാമേഘലയിലുമുള്ള കൂട്ടായ പ്രവര്‍ത്തനവും സഹകരണവും അനിവാര്യമാണന്ന് മുന്‍ എംഎല്‍എ ഗോപികോട്ടമുറിക്കല്‍ പറഞ്ഞു.

ഭവിക്കായി ഓടുക എന്ന സന്ദേശമുയര്‍ത്തികൊണ്ട് ജനുവരി 28ന് മൂവാറ്റുപുഴയില്‍ നടക്കുന്ന് ഹാഫ് മാരത്തണിന്റെ ബള്‍ക്ക് രജിസ്‌ട്രേഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ചടങ്ങില്‍ സംഘാടക സമതി ചെയര്‍മാന്‍ സി.എസ്.അജ്മല്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ രാജേഷ് മാത്യു, ജനറല്‍ കണ്‍വീനര്‍ രാജന്‍ബാബു,ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എല്‍ദോബാബു വട്ടക്കാവില്‍ സെക്രട്ടറി ബിജു നാരായണന്‍ എന്നിവര്‍സംസാരിച്ചു.

publive-image

സംഘടനകള്‍, ക്ലബ്ബുകള്‍, സ്ഥാപങ്ങള്‍ എന്നിവയ്ക്ക് നൂറിലധികം പേരെ കുറഞ്ഞ നിരക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സ്‌കീമാണ് ബള്‍ക്ക് രജിസ്‌ട്രേഷന്‍.ഹാഫ് മാരത്തണ്‍ പ്രചരണാര്‍ത്ഥം 23മുതല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നഗരത്തില്‍ രാത്രിവ്യാപാരവും ഒരുക്കിയിട്ടുണ്ട്.

28ന് രാവിലെ 6ന് ആശ്രമം ബസ്സ്റ്റാന്റില്‍ നിന്നും മാരത്തണ്‍ ആരംഭിക്കും. 21, 10, 5 കിലോമീറ്റര്‍ ഫണ്‍ റണ്‍ എന്നിയിനങ്ങളിലാണ് മാരത്തണ്‍ നടക്കുന്നത്. 50 വയസ്സുവരെയുള്ള സ്ത്രീപുരുഷന്മാര്‍, അതിനുമുകളില്‍ വിഭാഗങ്ങളായിട്ടാണ് നടക്കുന്നത്.

വിവധ വിഭാഗങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് ഒരു ലക്ഷം സമ്മാനം നല്‍കും. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ജെഴ്‌സിയും ഫിനിഷ് ചെയ്യുന്നവര്‍ക്ക് മെഡലും നല്‍കും. ദേശീയ മാനദണ്ഡങ്ങള്‍ പാലിച്ചും അഖിലകേരള അത്‌ലറ്റിക്‌സ് അസോസിയേഷന്റെയും ഫെഡറേഷന്റെയും അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9847463953, 9846496768, 9847776000 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടക സമതി അറിയിച്ചു. വെബ്‌സൈറ്റ് - www.townscript.com/e/muvtatupuzhahalfmarathon.

Advertisment