Advertisment

എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്റെ 60 -)൦ വാര്‍ഷികവും 23 -)൦മത് പുരസ്കാര സമര്‍പ്പണവും

New Update

എറണാകുളം:  എറണാകുളം കരയോഗം കഥകളി ക്ലബ്ബിന്റെ 60 -)൦ വാര്‍ഷികത്തോടനുബന്ധിച്ച് 23 -)൦മത് കളഹംസം, തൌര്യത്രികം, കഥകളി അവാര്‍ഡുകള്‍ കഥകളിയില്‍ മികവ് തെളിയിച്ച ആറു കലാകാരന്മാര്‍ക്ക് സമ്മാനിക്കും.

Advertisment

publive-image

കഥകളി വേഷം - കല്ലുവഴി വാസു (കളഹംസം), കഥകളി സംഗീതം - കോട്ടയ്ക്കല്‍ മധു (തൌര്യത്രികം അവാര്‍ഡ്), ചെണ്ട - സദനം രാമകൃഷ്ണന്‍ (തൌര്യത്രികം അവാര്‍ഡ്), മദ്ദളം - കലാനിലയം ബാബു (തൌര്യത്രികം അവാര്‍ഡ്), ചുറ്റി - കലാനിലയം ജനാര്‍ദ്ദനന്‍, ചമയം - അപ്പുണ്ണി തരകന്‍ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

വാര്‍ഷികാഘോഷ ദിനമായ ഏപ്രില്‍ 20 -)൦ തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ടി ഡി എം ഹാളില്‍ നടക്കുന്ന പൊതുചടങ്ങില്‍ വച്ച് കലാകാരന്മാരെ ആദരിക്കുകയും അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്യും. തുടര്‍ന്ന്‍ 8.30 മുതല്‍ പുലരും വരെ ഈ കലാകാരന്മാരുടെ കഥകളി ഉണ്ടായിരിക്കും.

Advertisment