Advertisment

പ്രൊ-ലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി പ്രൊ-ലൈഫ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

author-image
സാബു ജോസ്
New Update

താമരശേരി, തൃശൂര്‍, കൊല്ലം രൂപതകള്‍ക്ക്‌ അംഗീകാരം

Advertisment

കൊച്ചി: മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം ലക്ഷ്യമാക്കി കേരള കാത്തലിക്‌ ബിഷപ്‌ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസിബിസി പ്രൊ-ലൈഫ്‌ സമിതിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി പ്രൊ-ലൈഫ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

പ്രൊ-ലൈഫ്‌ രംഗത്ത്‌ സഭാത്മക കൂട്ടായ്‌മാ സജീവമാക്കിയ താമരശേരി രൂപത, പ്രൊ-ലൈഫ്‌ സമിതി രൂപീകരിച്ച്‌ രൂപതാതല പ്രവര്‍ത്തനമികവു തെളിയിച്ച തൃശൂര്‍ അതിരൂപത, ജീവന്റെ സംരക്ഷണരംഗത്തു സാമൂഹ്യ മുന്നേറ്റങ്ങള്‍ക്കു നേതൃത്വം നല്‌കിയ കൊല്ലം രൂപത എന്നിവയ്‌ക്കുമാണ്‌ പ്രഥമ പ്രൊ-ലൈഫ്‌ അവാര്‍ഡുകള്‍.

സംസ്ഥാനതല പ്രൊ-ലൈഫ്‌ ദിനാചരണം നടക്കുന്ന മാര്‍ച്ച്‌ 25-ാം തീയതി തൃശൂര്‍ മുണ്ടത്തിക്കോട്‌ സ്‌നേഹാലയത്തില്‍വച്ച്‌ ആര്‍ച്ചു ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നു.

പിഒസിയില്‍ നടന്ന സംസ്ഥാനതല നേതൃസമ്മളനത്തില്‍ കെസിബിസി പ്രൊ-ലൈഫ്‌ സമിതി ഡയറക്‌ടര്‍ ഫാ. പോള്‍ മാടശേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ എഫ്‌ സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബുജോസ്‌, യുഗേഷ്‌ തോമസ്‌, ജെയിംസ്‌ ആഴ്‌ചങ്ങാടന്‍, സെലസ്റ്റിന്‍ ജോണ്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ്‌, മേരി ഫ്രാന്‍സിസ്‌ക, ഷൈനി തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment