Advertisment

കേള്‍വി പരിശോധനയും ശ്രവണ സഹായി വിതരണവും

author-image
admin
New Update

കിഴക്കമ്പലം:  കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ കേള്‍വി-സംസാര വൈകല്യമുള്ളവര്‍ക്കായി നടക്കുന്ന കേള്‍വിശക്തി നിര്‍ണയ ക്യാമ്പ് നാളെ അവസാനിക്കും. ക്യാമ്പിന്‍റെ ഉദ്ഘാടനം ട്വന്‍റി20 ചെയര്‍മാന്‍ ബോബി.എം.ജേക്കബും പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി ജേക്കബും സംയുക്തമായി നിര്‍വഹിച്ചു.

Advertisment

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും ട്വന്‍റി20 യും സഹകരിച്ചാണ് കിഴക്കമ്പലം എല്‍.പി സ്ക്കൂളില്‍ നാല് അഞ്ച് തീയതികളില്‍ ക്യാമ്പ് നടത്തുന്നത്.

publive-image

പരിശോധനയില്‍ ശ്രവണ സഹായി ആവശ്യമായി വരുന്ന 120 പേര്‍ക്ക് 6500 രൂപ വിലയുള്ള ഉപകരണം സൗജന്യമായി ലഭിക്കും. മാസവരുമാനം 15000 രൂപയില്‍ താഴെയായിരിക്കണം.

താത്പര്യമുള്ളവര്‍ ആധാര്‍ കോപ്പി, മുന്‍പ് കേള്‍വി സക്തി പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് എന്നിവയടക്കം പഞ്ചായത്തംഗങ്ങളെയോ ട്വന്‍റി20 ഭാരവാഹികളെയോ ബന്ധപ്പെടണം.

പ്രസിഡന്‍റ് കെ. വി ജേക്കബ് , ജിന്‍സി അജി , വൈസ് പ്രസിഡന്‍റ് ജിന്‍സി അജി, വാര്‍ഡ് മെബര്‍ മിനി രതീഷ് മിനി രതീഷ്, ചിന്നമ്മ പൗലോസ്, സീന റെജി, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രെഫ. എന്‍ കെ വിജയന്‍, അഗസ്റിന്‍ ആന്‍റണി , ബിജോയി ഫിലിപ്പോസ്, കിഴക്കമ്പലം പഞ്ചായത്തംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Advertisment