Advertisment

പ്രശസ്ത മറാത്തി നാടകം ബീഗം ബാര്‍വേയുടെ മലയാള ആവിഷ്‌കാരം ഇന്ന് (മാര്‍ച്ച് 3) കൃതിയുടെ അരങ്ങില്‍

author-image
admin
New Update

കൊച്ചി:  ഇന്ത്യയിലെ നാടകവേദികളില്‍ ഏറ്റവും സജീവവും സമ്പന്നവുമായവയില്‍ പ്രമുഖമാണ് മറാത്തി നാടകവേദി. മറാത്തി നാടകവേദി സമീപകാലത്ത് സാക്ഷ്യം വഹിച്ച അതിഗംഭീര നാടകമായിരുന്നു സതീഷ് അലേകറിന്റെ ബീഗം ബാര്‍വേ.

Advertisment

വെറും നാല് കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ നാടകം അത് അരങ്ങേറിയ കാലത്തു തന്നെ അസാധാരണം എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് വിവിധ ഭാഷകളില്‍ അരങ്ങേറിയ ഈ നാടകം ഒടുവില്‍ ക്ഷീണപ്രായമായ മലയാള നാടകവേദിക്കും തുണയായി.

ബീഗം പണിക്കര്‍ എന്ന പേരില്‍ സ്വതന്ത്ര ആവിഷ്‌കാരമായി മലയാളത്തിലെത്തിയതുവഴി ഈ മറാത്തി നാടകം മലയാള നാടകവേദിക്കു മൊത്തത്തില്‍ത്തന്നെ പുതിയ ഊര്‍ജം പകര്‍ന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. വിഷയാസക്തിയുടേയും മ്ലേച്ഛ യാഥാര്‍ത്ഥ്യങ്ങളുടേയും ഇടയില്‍പ്പെട്ട് ജീവിതം നയിക്കുമ്പോഴും അതൊന്നും അങ്ങനെയല്ല എന്ന വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍.

കൃതി 2018 അന്താരാഷ്ട്ര് പുസ്തകോത്സവത്തിന്റെ ഭാഗമായുള്ള കലോത്സവ വേദിയില്‍ ഇന്ന് (മാര്‍ച്ച് 3) വൈകീട്ട് 6 മണിക്ക് ബീഗം പണിക്കര്‍ അരങ്ങേറും. പ്രശസ്ത അഭിനേതാവ് രമേശ് വര്‍മ പ്രധാന കഥാപാത്രമായി എത്തുന്ന ഈ നാടകത്തില്‍ അരുണ്‍ സിംഗ്, ശരണ്‍ജിത്ത്, അരുണ്‍കുമാര്‍ എന്നിവരും അഭിനയിക്കുന്നു. കുമാരവര്‍മയാണ് സംവിധായകന്‍. അവതരണം കാലടി ശ്രീ ശങ്കര യൂണിവേഴ്‌സിറ്റി ഫൈന്‍ ആര്‍ട്‌സ് കണ്‍സോര്‍ഷ്യം.

Advertisment