Advertisment

പാലാരിവട്ടം പള്ളിയില്‍ സഭൈക്യസംഗമം ഇന്ന് 

New Update

കൊച്ചി:  പാലാരിവട്ടം സെന്റ്‌ മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് എറണാകുളം - അങ്കമാലി അതിരൂപത എക്യുമെനിക്കല്‍ ആന്‍ഡ് ഇന്റര്‍ റിലീജിയസ് ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ സഭൈക്യസംഗമം ഇന്ന് നടക്കും.

Advertisment

വൈകുന്നേരം ആറിനു നടക്കുന്ന സഭൈക്യ സംഗമത്തില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കല്‍ദായ സഭ മെത്രാപ്പോലീത്ത മാര്‍ അപ്രേം, ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, മാര്‍ത്തോമ സഭ മെത്രാപ്പോലീത്ത ജോസഫ് മാര്‍ തോമസ്‌, മൂവാറ്റുപുഴ വികാരി ജനറാള്‍ മോണ്‍. വര്‍ഗീസ്‌ കുന്നുംപുറത്ത്, പാലാരിവട്ടം സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജെയിംസ് വര്‍ഗീസ്‌ എന്നിവര്‍ സന്ദേശം നല്‍കും.

വികാരി റവ. ഡോ. ജോര്‍ജ്ജ് നെല്ലിശ്ശേരി, അതിരൂപത എക്യുമെനിക്കല്‍ ആന്‍ഡ് ഇന്റലിജന്‍സ് ഡയലോഗ് ഡയറക്ടര്‍ റവ. ഡോ. സക്കറിയാസ് പറനിലം, അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ജോണ്‍സണ്‍ വടക്കുംചേരി എന്നിവര്‍ നേതൃത്വം നല്‍കും.

 

Advertisment