Advertisment

പി എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് അഡ്വ. എ ഗോപിക്ക്

New Update

എറണാകുളം:  ഈ വര്‍ഷത്തെ പി എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് അഡ്വ. എ ഗോപിക്ക്. കേരള നദീസംരക്ഷണ സമിതിയുടെ അധ്യക്ഷനും ഭൂമിക്ക് പനി, ജലംജീവജലം തുടങ്ങി നിരവധി പരിസ്ഥിതി ശാസ്ത്രകൃതികളുടെ രചയിതാവുമായ പരേതനായ പി എസ് ഗോപിനാഥന്‍നായര്‍ ഏര്‍പ്പെടുത്തിയിരുന്നതാണ് ഈ അവാര്‍ഡ്.

publive-image

15001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പതിനൊന്നാമത് എറണാകുളം കരയോഗം - പി എസ് ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി അവാര്‍ഡ് ഏപ്രില്‍ 22 ഞായറാഴ്ച ഭൗമദിനത്തില്‍ വൈകുന്നേരം 5.30 നു എറണാകുളം ടി ഡി എം ഹാലില്‍ കെ പി കെ മേനോന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

Advertisment