Advertisment

രാജു അച്ചനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു

New Update

കൊച്ചി:   ഒരു സ്വകാര്യ ബസിലെ ഡ്രൈവറായ ബില്ലി എന്ന രണ്ടു മക്കളുടെ പിതാവിന് വൃക്ക നൽകി ജീവൻ രക്ഷിക്കാൻ തയ്യാറായ ഫാ .രാജു അഗസ്റ്റിൻ എസ് ജെ യെ പ്രൊ ലൈഫ് പ്രവർത്തകർ അനുമോദിച്ചു.

Advertisment

കുമ്പസാരം പോലെ രഹസ്യമായി തന്റെ ജീവിതത്തിലെ വിഷമങ്ങളും പ്രയാസങ്ങളും ബില്ലി പങ്കുവച്ചപ്പോൾ ,അത് കേട്ട് മുഖം തിരിക്കുകയല്ല രാജുഅച്ചൻ ചെയ്തത്. പ്രാർത്ഥിക്കാം എന്ന് പറഞുവിടുകയായോ കഴിയുന്ന സഹായം ചെയ്യുകയോ ചെയ്യുന്നതിനും അപ്പുറം തനിക്കു കഴിയുന്നതാണ് അദ്ദേഹം ചെയ്യുവാൻ മനസ്സുകാണിച്ചത്.

അപരന്റെ ജീവന്റെ പ്രാധാന്യവും ജീവിതത്തിന്റെ പ്രസക്തിയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കാൻ ഈ വൈദികൻ ഉറച്ചതിരുമാനം എടുത്തു .ഈശോ സഭാംഗമായഈ അച്ചന്റെ കാഴ്ചപ്പാടും ജീവിതവും സമൂഹത്തിനു മാതൃകയാണെന്ന് സീറോ മലബാർ സഭയുടെ സെക്രട്ടറിയും കെസിബിസി പ്രൊ ലൈഫ് ജനറൽസെക്രട്ടറിയുമായ സാബു ജോസ് എറണാകുളം പറഞ്ഞു.

വൈദികർ സമൂഹത്തിന്റെ സമ്പത്തും സഭയുടെ മുഖവും ആണ്.  ലക്ഷക്കണക്കിന് സമർപ്പിതജീവിതങ്ങളുടെ മഹനീയ മാതൃകകൾ മറച്ചുവെച്ചു ,മനപ്പൂർവം വൈദികരെ നിരന്തരം അവഹേളിക്കുന്നവരുടെ കണ്ണ്തുറക്കാൻ രാജുഅച്ചനെപ്പോലുള്ളവരുടെ ദർശനം സഹായിക്കുമെന്നും സഹായിക്കുമെന്നും സാബു ജോസ് പറഞ്ഞു.

കുറവുകൾ കണ്ടെത്തി പരിഹരിക്കാൻ സഭാ നേതൃത്വം ശ്രദ്ധിക്കും.  മികവുകൾ മനസ്സിലാക്കി കൂടുതൽ വ്യക്തികൾ സമർപ്പിത ജീവിതത്തിലേക്ക് വരുന്നത് പ്രത്യാശ നൽകുന്നു.

Advertisment