Advertisment

മറപ്പുര കെട്ടി പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം)

author-image
admin
New Update

എറണാകുളം:  പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതികളെ വെല്ലുന്ന ജനദ്രോഹ നടപടികള്‍ നടപ്പിലാക്കുന്ന ഭരണാധികാരിയായി മാറിയിരിക്കുകയാണെന്നും രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന ജനത പാചക വാതകത്തിന്‍റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വില വര്‍ദ്ധനവ് ഭയന്നാണ് ദിവസവും ഉണരുന്നത് എന്നും യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ കമ്മിറ്റി ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുമ്പില്‍ മറപ്പുര കെട്ടി നടത്തിയ പ്രതിധേഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് ഇക്ബാല്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

രാജ്യത്തെ ജനങ്ങള്‍ നരേന്ദ്ര മോദിയേയും, ബി.ജെ.പി.യെയും വെറുക്കുന്നു എന്നതിന് തെളിവാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂത്ത് ഫ്രണ്ട് (എം) എറണാകുളം ജില്ലാ പ്രസിഡന്‍റ് ജോസി പി. തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജന. സെക്രട്ടറി ജിസന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.

ജോണ്‍സന്‍ പാട്ടത്തില്‍, ബോബി കുറുപ്പത്ത്, കെ. വി. വര്‍ഗീസ്, ധനേഷ് മാഞ്ഞൂരാന്‍, വര്‍ഗ്ഗീസ് പാങ്ങോടന്‍, ബിജു വടശ്ശേരി, അജേഷ് നിരപ്പേല്‍, ലിറ്റോ പാറേക്കാട്ടില്‍, അജീഷ് ചന്ദ്രന്‍, നെല്‍സന്‍ തറയില്‍, ജോയി പാണ്ടിപ്പള്ളില്‍, ജോണ്‍സന്‍ ലോപ്പസ്, മാഹിന്‍ കടുങ്ങല്ലൂര്‍, റോഷന്‍ ചാക്കോ, ചാണ്ടി സീസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശോച്യാലയത്തിന്‍റെ പേര് പറഞ്ഞ് പെട്രോളിയം ഉത്പ്പന്നങ്ങളിലൂടെ കൊള്ള നടത്തുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഐജി ഓഫീസിനു മുമ്പില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ ഉന്തുവണ്ടിയില്‍ മറപ്പുര കെട്ടി എറണാകുളം ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുമ്പില്‍ പ്രതിഷ്ടിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment