Advertisment

കൊടികുത്തി, തോയിപ്ര ഭാഗത്ത്‌ പൈപ്പ്‌ ലൈനില്‍ നിന്നും വെള്ളം പാഴായിപ്പോകുന്നു

author-image
സാബു മാത്യു
New Update

ഇടുക്കി: പുറപ്പുഴ ഗ്രാമപഞ്ചായത്ത്‌ 8-ാം വാര്‍ഡില്‍ കൊടികുത്തി, തോയിപ്ര ഭാഗത്ത്‌ പൈപ്പ്‌ ലൈനില്‍ നിന്നും വെള്ളം പാഴായിപ്പോകുവാന്‍ തുടങ്ങിയിട്ട്‌ ദിവസങ്ങളായി.

അരിക്കുഴയില്‍ നിന്നും പമ്പ്‌ ചെയ്യുന്ന വെള്ളം കുണിഞ്ഞി പനയ്‌ക്കച്ചാലില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കിലെത്തിച്ച്‌ അവിടെ നിന്നും കൊടികുത്തി പാറയിലുള്ള ടാങ്കില്‍ വെള്ളമെത്തുന്നു. അവിടെനിന്നും പുറപ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌ വെള്ളമെത്തിക്കുന്ന പൈപ്പ്‌ ലൈനിലാണ്‌ തകരാര്‍ സംഭവിച്ചിരിക്കുന്നത്‌.

ഒരു മാസത്തോളമായി പൈപ്പ്‌ പൊട്ടിയതിനാല്‍ കൊടികുത്തി നബീസാപ്പാറ ഭാഗത്തേയ്‌ക്കുള്ള പൊതുടാപ്പിലും വീടുകളിലും വെള്ളം ലഭിക്കുന്നില്ല. ബന്ധപ്പെട്ട അധികൃതര്‍ ശ്രദ്ധിക്കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisment