Advertisment

'ഞങ്ങളെ കൊന്നല്ലാതെ കുടിയിറക്കാനാകില്ല'

New Update

തൃപ്രയാർ:  സ്വന്തമായൊരു സെന്റ്‌ ഭൂമിയും കിടപ്പാടവും ഈല്ലാതിരുന്നവർക്ക്‌ സർക്കാർ സൗജന്യമായി നൽകിയ കോളനിയിൽ നിന്നും ഞങ്ങളെ കൊന്നൊടുക്കിയല്ലാതെ റോഡിന്റെ പേരിൽ സ്ഥലമേറ്റെടുക്കുവാൻ ആരെയും അനുവദിക്കില്ലെന്ന ആനവിഴുങ്ങി കോളനിയിലെ എൺപത്തിയൊന്നു വയസ്സുകാരി പാണപറമ്പിൽ ശാന്ത പറഞ്ഞു.

Advertisment

publive-image

ദേശീയപാത വികസനത്തിന്റെ പേരിൽ കുടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്ന വലപ്പാട്‌ പഞ്ചായത്തിലെ ആനവിഴുങ്ങി ലക്ഷം വീട്‌ കോളനി സന്ദർശിച്ച മുസ്‌ ലിം ലീഗ്‌ ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ്‌ റഷീദിനോടാണു പാണപറമ്പിൽ ശാന്തയെന്ന വയോധിക കുടിയൊഴിക്കപ്പെടുന്നവരുടെ ഹൃദയവികാരം പങ്ക്‌ വെച്ചത്‌.

ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടിൽസ് ഥാപിതമായ ആനവിഴുങ്ങി കോളനിയിൽ ഒന്നര സെന്റിലും നാലു സെന്റിലുമായി എൺപത്തിയൊന്നു വീടുകളുണ്ട്‌.

സമര സമിതി കൺ വീനർ കെ.എച്ച്‌.മിഷോ,സംസ്ഥാന നാടക അവാർഡ്‌ ജേതവ്‌ ശിവൻ ആനവിഴുങ്ങി സമര സമിതി ഭാരവാഹികളായ പിതാംബരൻ, വിഥുൻ, പവനൻ ആനവിഴുങ്ങി, മധു മൂർക്കനാട്‌, മുസ്‌ ലിം യൂത്ത്‌ ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ ആർ.എം മനാഫ്‌, നിയോജക മണ്ഡലം പ്രസിഡണ്ട്‌ അലി ഷെമീർ, എം.എസ്‌.എഫ്‌ ജില്ലാ പ്രസിഡണ്ട്‌ അഫ്സൽ യൂസഫ്‌, ജനറൽ സെക്രട്ടറി അൽ റസിൻ, കെ.എം.സി.സി മസ്കറ്റ്‌ ജില്ലാ ചെയർമാൻ കെ.എ കബീർ എന്നിവരൊപ്പമുണ്ടായിരുന്നു.

Advertisment