Advertisment

ആരവല്ലിക്കാവില്‍ ഇന്ന് പൊങ്കാല

author-image
admin
New Update

തൊടുപുഴ:  വെങ്ങല്ലൂര്‍ ആരവല്ലിക്കാവ്‌ ശ്രീദുര്‍ഗ്ഗാ ഭദ്ര ദേവി ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും .ഇന്ന് രാവിലെ 7.30 മുതല്‍ ശശിധരന്‍ പൂമാല അവതരിപ്പിക്കുന്ന പുരാണ കഥാകഥനം.

8.00 ന്‌ പൊങ്കാല, പെങ്കാല അഗ്നി പ്രജ്ജ്വലനം ഡോ. ഗിരിജാ തങ്കപ്പന്‍, 10.30 ന്‌ പൊങ്കാല നിവേദ്യം 11.00 മുതല്‍ തപസ്യ സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പി വേണുഗോപാല്‍ അവതരിപ്പിക്കുന്ന പ്രഭാഷണം. 12 ന്‌ പ്രസാദം ഊട്ട്‌ 6.30 ന്‌ ചെണ്ടമേളം 7.15 ന്‌ ശ്രീവത്സം പ്രഭുല്‍കുമാര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ 9.00 മുതല്‍ കൊല്ലം ആരവം ഫോക്‌ മീഡിയ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം നാട്ടുത്സവം

Advertisment