Advertisment

ആരവല്ലിക്കാവ്‌ ഉത്സവത്തിന്‌ ഇന്ന്‌ തുടക്കമാകും നാളെ പൊങ്കാല

author-image
admin
New Update

തൊടുപുഴ:  വെങ്ങല്ലൂര്‍ ആരവല്ലിക്കാവ്‌ ശ്രീദുര്‍ഗ്ഗാ ഭദ്ര ദേവി ക്ഷേത്രത്തിലെ തിരുവുത്സവത്തിന്‌ ഇന്ന്‌ (22 വ്യാഴം) തുടക്കമാകും. നാളെ (23 വെള്ളി) പൊങ്കാല നടക്കും.

Advertisment

ഇന്ന്‌ രാവിലെ 6.00 മുതല്‍ ശ്രീകൃഷ്‌ണ നാരായണീയ സമിതി അവതരിപ്പിക്കുന്ന നാരായണീയ പാരായണം. 11.00 മുതല്‍ വിദ്വാന്‍ ശ്രീവത്സം വേണുഗോപാല്‍ അവതരിപ്പിക്കുന്ന പാഠകം, കഥ ബാണയുദ്ധം. 12 ന്‌ പ്രസാദം ഊട്ട്‌ 6.30 ന്‌ ചെണ്ടമേളം 7.30 ന്‌ കളം എഴുത്തു പാട്ടും 8.00 മണിക്ക്‌ പ്രസാദം ഊട്ട്‌ . 8.45 ന്‌ ശ്രീദുര്‍ഗ്ഗ വതിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിര.

9.15 മുതല്‍ നൃത്ത നൃത്യങ്ങള്‍. അഭിരാമി അനില്‍കുമാര്‍, ഗൗരി പാര്‍വ്വതി നായര്‍, എന്നിവര്‍ അവതരിപ്പിക്കുന്ന കേരള നടനം, ശ്രീനന്ദ, നിവേദ്യ അനൂപ്‌, ആദിത്യ മനോജ്‌, മാളവിക നായര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, സാന്ദ്ര എസ്‌ സതീഷ്‌ അവതരിപ്പിക്കുന്ന നാടോടി നൃത്തം, കാര്‍ത്തിക രാജന്‍, നന്ദന ജിനേഷ്‌ ആതിര രവി എന്നിവര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം

അമലു, ഹൃദ്യ, മേഘ, ലക്ഷ്‌മി നന്ദന, മാളവിക തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന അര്‍ദ്ധ ശാസ്‌ത്രീയ നൃത്തം എന്നിവ നടക്കും.

Advertisment