Advertisment

ആരവല്ലിക്കാവില്‍ തിരുവുത്സവവും പൊങ്കാലയും

author-image
admin
New Update

തൊടുപുഴ:  വെങ്ങല്ലൂര്‍ ആരവല്ലിക്കാവ്‌ ശ്രീദുര്‍ഗ്ഗാ ഭദ്ര ദേവി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല നിവേദ്യവും 22,23,24 തിയതികളില്‍ നടക്കും.  22 ന്‌ രാവിലെ 5.00 ന്‌ പള്ളി ഉണര്‍ത്തല്‍, 5.30 ന്‌ നിര്‍മ്മാല്യ ദര്‍ശനം,6.00 ന്‌ മലര്‍ നിവേദ്യം, 6.30 ന്‌ ഉഷ പൂജ വൈകിട്ട്‌ 6.30 വിശേഷാല്‍ ദീപാരാധന എന്നിവ ക്ഷേത്രത്തില്‍ നടക്കും.

Advertisment

അരങ്ങില്‍രാവിലെ 6.00 മുതല്‍ ശ്രീകൃഷ്‌ണ നാരായണീയ സമിതി അവതരിപ്പിക്കുന്ന നാരായണീയ പാരായണം. 11.00 മുതല്‍ വിദ്വാന്‍ ശ്രീവത്സം വേണുഗോപാല്‍ അവതരിപ്പിക്കുന്ന പാഠകം, കഥ ബാണയുദ്ധം. 12 ന്‌ പ്രസാദം ഊട്ട്‌ 6.30 ന്‌ ചെണ്ടമേളം 7.30 ന്‌ കളം എഴുത്തു പാട്ടും 8.00 മണിക്ക്‌ പ്രസാദം ഊട്ട്‌ .

publive-image

8.45 ന്‌ ശ്രീദുര്‍ഗ്ഗ വതിതാ സമാജം അവതരിപ്പിക്കുന്ന തിരുവാതിര. 9.15 മുതല്‍ നൃത്ത നൃത്യങ്ങള്‍. അഭിരാമി അനില്‍കുമാര്‍, ഗൗരി പാര്‍വ്വതി നായര്‍, എന്നിവര്‍ അവതരിപ്പിക്കുന്ന കേരള നടനം, ശ്രീനന്ദ, നിവേദ്യ അനൂപ്‌, ആദിത്യ മനോജ്‌, മാളവിക നായര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, സാന്ദ്ര എസ്‌ സതീഷ്‌ അവതരിപ്പിക്കുന്ന നാടോടി നൃത്തം, കാര്‍ത്തിക രാജന്‍, നന്ദന ജിനേഷ്‌ ആതിര രവി എന്നിവര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം അമലു, ഹൃദ്യ, മേഘ, ലക്ഷ്‌മി നന്ദന, മാളവിക തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന അര്‍ദ്ധ ശാസ്‌ത്രീയ നൃത്തം എന്നിവ നടക്കും.

23 ന്‌ രാവിലെ 5.00 ന്‌ പള്ളി ഉണര്‍ത്തല്‍, 5.30 ന്‌ നിര്‍മ്മാല്യ ദര്‍ശനം,6.00 ന്‌ മലര്‍ നിവേദ്യം, 6.30 ന്‌ ഉഷ പൂജ 7.00 ന്‌ ഗണപതി ഹോമം, വൈകിട്ട്‌ 6.30 വിശേഷാല്‍ ദീപാരാധന എന്നിവ ക്ഷേത്രത്തില്‍ നടക്കും.

അരങ്ങില്‍ രാവിലെ 7.30 മുതല്‍ ശശിധരന്‍ പൂമാല അവതരിപ്പിക്കുന്ന പുരാണ കഥാകഥനം. 8.00 ന്‌ പൊങ്കാല, പെങ്കാല അഗ്നി പ്രജ്ജ്വലനം ഡോ. ഗിരിജാ തങ്കപ്പന്‍, 10.30 ന്‌ പൊങ്കാല നിവേദ്യം 11.00 മുതല്‍ തപസ്യ സംസ്ഥാന സെക്രട്ടറി അഡ്വ. കെ. പി വേണുഗോപാല്‍ അവതരിപ്പിക്കുന്ന പ്രഭാഷണം. 12 ന്‌ പ്രസാദം ഊട്ട്‌ 6.30 ന്‌ ചെണ്ടമേളം 7.15 ന്‌ ശ്രീവത്സം പ്രഭുല്‍കുമാര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍ 9.00 മുതല്‍ കൊല്ലം ആരവം ഫോക്‌ മീഡിയ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം നാട്ടുത്സവം.

24 ന്‌ രാവിലെ 5.00 ന്‌ പള്ളി ഉണര്‍ത്തല്‍, 5.30 ന്‌ നിര്‍മ്മാല്യ ദര്‍ശനം,6.00 ന്‌ മലര്‍ നിവേദ്യം, 6.30 ന്‌ ഉഷ പൂജ 7.00 ന്‌ ഗണപതി ഹോമം, വൈകിട്ട്‌ 6.30 വിശേഷാല്‍ ദീപാരാധന എന്നിവ ക്ഷേത്രത്തില്‍ നടക്കും.

അരങ്ങില്‍ രാവിലെ 8.00 മുതല്‍ രാധാ രവിയുടെ നേതൃത്വത്തില്‍ ശ്രീദുര്‍ഗ്ഗാ വനിതാ സമാജം അവതരിപ്പിക്കുന്ന ലളിത സഹസ്രനാമാര്‍ച്ചന. 11.30 ന്‌ ്‌ പ്രസാദം ഊട്ട്‌ 4.00 മണിക്ക്‌ പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര 6.30 ന്‌ രതീഷ്‌ മാരാരും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളം 7.15 ന്‌ മണിസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ 7.30 ന്‌ ഉത്സവാഘോഷങ്ങളുടെ സമാപ്‌തി കുറിച്ചുകൊണ്ടുള്ള ദേശഗുരുതി. ദേശഗുതിക്ക്‌ ശേഷം പ്രസാദം ഊട്ട്‌ .

Advertisment