Advertisment

ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗ്ഗീയ വാദിയല്ല രാജ്യ സ്‌നേഹിയാണ് ഉണ്ടാകുന്നത്: അശ്വതി ജ്വാല

author-image
admin
New Update

തൊടുപുഴ:  ഹിന്ദു ഉണര്‍ന്നാല്‍ വര്‍ഗ്ഗീയവാദിയല്ല രാജ്യസ്‌നേഹിയാണ് ഉണ്ടാകുന്നത് എന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല. മഹിളാ ഐക്യവേദി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Advertisment

എല്ലാ ജീവജാലങ്ങള്‍ക്കും നന്മ നല്‍കുവാന്‍ സാധിക്കുന്ന ധര്‍മ്മമാണ് ഹിന്ദു ധര്‍മ്മം. അത് ജാഗ്രതാ പൂര്‍ണ്ണമായ അന്വേഷണത്തിലൂടെ കണ്ടെത്തണം. അതോടൊപ്പം കുട്ടികള്‍ക്ക് നമ്മുടെ സംസ്‌കാരം പകര്‍ന്ന് കൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക് കഴിയണം. പഠനത്തിലൂടെയും പഠിപ്പിക്കലിലൂടെയും ഓരോ ഹിന്ദുവിനേയും സനാതന ധര്‍മ്മം എന്താണെന്ന് അറിവ് പകര്‍ന്ന് കൊടുക്കണം.

publive-image

അന്വേഷണ പാതയിലേക്ക് വരുന്ന പുതിയ തലമുറയെ തെറ്റായ വഴിയിലൂടെ നയിക്കപ്പൊതിരിക്കാന്‍ വേദങ്ങളും ഉപനിഷത്തുകളും ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തണം. അതിലൂടെ യുവ തലമുറ അഭിമൂഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ സാധിക്കും.

ജ്ഞാലത്തിലൂടെ ഭക്തിയിലൂടെ കര്‍മ്മത്തിലൂടെ ഈശ്വരനെ അറിഞ്ഞ് നേടുന്ന സമാധാനം ഞാന്‍ അറിഞ്ഞ് നേടിയതാണെന്ന് അശ്വതി പറഞ്ഞു. സനാതനധര്‍മ്മത്തെക്കുറിച്ചുള്ള അറിവില്‍ നിന്നാണ് തനിക്കത് നേടാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു. മോക്ഷത്തിലേക്കുള്ള യാത്ര തുടരുന്ന ഹിന്ദുവിന് ഈ അറിവ് നാം പകര്‍ന്ന് കൊടുക്കണമെന്ന് അശ്വതി ഉത്‌ബോധിപ്പിച്ചു.

അല്ലെങ്കില്‍ രാഷ്ട്രീയ മതേതര വാദികളുടെ ഭീഷണിക്ക് മുന്നില്‍ പകച്ച് നില്‍ക്കുന്ന ഹിന്ദുവിനെ ബൈബിളുമായി മതപരിവര്‍ത്തനം നടത്തുവാന്‍ ക്ഷുദ്രശക്തികള്‍ എത്തുമെന്നും അത് തന്റെ അനുഭവമാണെന്നും അശ്വതി പറഞ്ഞു.

വളരെ ഹീനമായ ജാതി ചിന്തകള്‍ കാരണം സ്വന്തം സഹോദരനെ തിരിച്ചറിയുവാനുള്ള കഴിവ് നഷ്ടപ്പെട്ട കേരളത്തിലെ അവസ്ഥ കണ്ട സ്വാമി വിവേകാനന്ദന്‍ കേരളം ഭ്രാന്താലയം എന്നാണ് വിളിച്ചത്. വര്‍ഗ്ഗീയ സംഘടനകളെ തങ്ങളോട് ചേര്‍ത്ത് പിടിക്കാന്‍ പല ലഹളകളേയും മൂടി വയ്ക്കുകയും മാപ്പിള ലഹളെയേപ്പോലും കാര്‍ഷിക ലഹളയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ ഭ്രാന്താലയം എന്ന അവസ്ഥയില്‍ നിന്ന് മാപ്പിള ലഹളയെ കാര്‍ഷിക ലഹളയാക്കിയ കാലത്ത് നിന്ന് ഹിന്ദു ഉണര്‍ന്നിരിക്കുന്നു എന്ന് രാഷ്ട്രീയ സ്വയം സേവകസംഘം അഖില ഭാരതീയ കാര്യകാര്യ സദസ്യന്‍ എസ്. സേതുമാധവന്‍. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമന്‍ അദ്ധ്യക്ഷയായി. മഹിളാഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി. സൗദാമിനി, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, സംസ്ഥാന സെക്രട്ടറിമാരായ ഓമന മുരളി, ശശികല ജയരാജ്, ജയ്ന്തി ജയ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment