Advertisment

ബിഷപ്പ്‌ ഫ്രാങ്കോയെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ആത്മീയതലത്തിലുള്ള മൂല്യശോഷണം ഇന്ന്‌ പ്രധാന സാമൂഹ്യ പ്രശ്‌നമായിരിക്കുകയാണെന്നും വിവിധ സമുദായങ്ങളും സാമൂദായിക നേതൃത്വവും വിദ്യാഭ്യാസ-സാമൂഹ്യ സുരക്ഷിതത്വ കാര്യങ്ങളില്‍ നല്‍കിയ സംഭാവനകള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നിമിത്തം ഇല്ലായ്‌മപ്പെട്ട്‌ പോകുകയാണെന്നും യൂഹാനോന്‍ റമ്പാന്‍ പറഞ്ഞു.

Advertisment

publive-image

തൊടുപുഴയില്‍ ബിഷപ്പ്‌ ഫ്രാങ്കോയെ അറസ്റ്റ്‌ ചെയ്യണമെന്നും തുല്യ സാമൂഹിക നീതി ഉറപ്പാക്കണമെന്നും സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ ഐക്യദാര്‍ഡ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു റമ്പാന്‍.

പി.എം. മാനുവല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കണ്‍വീനര്‍ മനോജ്‌ കോക്കാട്ട്‌ വിഷയാവതരണം നടത്തി. എം.സി. മാത്യു, എറണാകുളം സമരത്തിന്‌ തുടക്കം കുറിച്ച അഡ്വ. ജോസ്‌ ജോസഫ്‌ അരകുന്നേല്‍, അഡ്വ. ജോസ്‌ പാലിയത്ത്‌, ഡോ. ടി.എ. ബാബു, പ്രൊഫസര്‍ പി.സി. ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ സംഘടനകളെയും പാര്‍ട്ടികളേയും പ്രതിനിധീകരിച്ച്‌ എന്‍.ഐ. ബെന്നി, കെ.ജി. സജിമോന്‍, സി.എം.എ. അസീസ്‌, മുണ്ടമറ്റം രാധാകൃഷ്‌ണന്‍, ഒ.എസ്‌. സമദ്‌, സുകുമാര്‍ അരിക്കുഴ, സെയ്‌ദ്‌ മുഹമ്മദ്‌, ജോര്‍ജ്‌ മൂലേച്ചാലില്‍, ബാബു മഞ്ഞള്ളൂര്‍ തുടങ്ങിയവര്‍ അനുഭാവം പ്രകടിപ്പിച്ച്‌ സമരപ്പന്തലില്‍ എത്തി.

Advertisment