Advertisment

രക്തം ദാനം ചെയ്‌ത്‌ വൈദികന്‍ രക്തദാന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു

author-image
admin
New Update

publive-image

തൊടുപുഴ : രക്തം ദാനം ചെയ്‌ത്‌ വൈദികന്‍ രക്തദാന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. രക്തദാന ദിനത്തോടനുബന്ധിച്ച്‌ യുവദീപ്‌തി കെ സി വൈ എം തൊടുപുഴ യൂണിറ്റിന്റെയും ഐ എം എ യുടെയും ആഭിമുഖ്യത്തില്‍ ടൗണ്‍ പള്ളി പാരീഷ്‌ ഹാളില്‍ നടന്ന രക്തദാന ക്യാമ്പ്‌ അസിസ്റ്റന്‍റ്‌ വികാരി ഫാ. സെബാസ്റ്റ്യന്‍ പോത്തനാമൂഴി രക്തം ദാനം ചെയ്‌ത്‌ ഉദ്‌ഘാടനം ചെയ്‌തു.

ഡയറക്‌ടര്‍ റവ.ഡോ. ജിയോ തടിക്കാട്ട്‌, ഫാ. വര്‍ഗീസ്‌ പാറമേല്‍, യൂണിറ്റ്‌ പ്രസിഡന്റ്‌ മാത്യു നമ്പ്യാപറമ്പില്‍, സെക്രട്ടറി സുബിന്‍ ത്‌ലായിക്കാട്ട്‌, ട്രഷറര്‍ പാട്രിക്‌ കുഴിവേലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisment