Advertisment

വര്‍ഗീയ ഫാസിസ്റ്റുകളുടെ ആക്രമണങ്ങള്‍ രാജ്യത്തെ കലാപഭൂമിയാക്കും: കത്തോലിക്ക കോണ്‍ഗ്രസ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  ജമ്മുകാശ്‌മീരിലെ കത്വയില്‍ ബാലികയെ അതിക്രൂരമായി ബലാസംഗം ചെയ്‌തശേഷം തലയ്‌ക്ക്‌ അടിച്ച്‌ കൊലപ്പെടുത്തിയത്‌ ഉള്‍പ്പടെ വര്‍ദ്ധിച്ച്‌ വരുന്ന വര്‍ഗീയ ഫാസിസ്റ്റുകളുടെ അതിക്രമങ്ങള്‍ രാജ്യത്തെ കലാപഭൂമിയാക്കി മാറ്റുമെന്ന്‌ കത്തോലിക്ക കോണ്‍ഗ്രസ്‌.

ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന വര്‍ഗീയ ശക്തികളെ നിയന്ത്രിക്കുവാന്‍ സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഭാരതത്തെ ഒരു മതരാഷ്‌ട്രമാക്കുവാനുള്ള അപകടകരമായ പ്രവണതകളെ ചെറുത്ത്‌ തോല്‍പ്പിക്കുവാന്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ട്‌.

ഭാരതത്തിന്റെ മതേതരത്വവും മതസൗഹാര്‍ദ്ദനവും കാത്തുസൂക്ഷിക്കുവാന്‍ സംഘടന സമരമുഖത്ത്‌ ഉണ്ടാകുമെ ന്നും കത്തോലിക്ക കോണ്‍ഗ്രസ്‌ പറഞ്ഞു . യോഗത്തില്‍ ഡയറക്‌ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment