Advertisment

കോണ്‍ഗ്രസ്സ്‌ ഉപവാസം മെയ്‌ 29-ലേയ്‌ക്ക്‌ മാറ്റി

author-image
admin
New Update

തൊടുപുഴ:  ജില്ലയിലെ കാര്‍ഷിക വിഷയങ്ങളില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ തുടരുന്ന കടുത്ത അവഗണനയ്‌ക്കെതിരെ ഡി സി സിയുടെ ആഭിമുഖ്യത്തില്‍ മെയ്‌ 25-ന്‌ അടിമാലിയില്‍ നടത്താനിരുന്ന 24 മണിക്കൂര്‍ ഉപവാസം മെയ്‌ 29-ലേയ്‌ക്ക്‌ മാറ്റിയതായി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

29-ന്‌ രാവിലെ 10-ന്‌ അടിമാലിയില്‍ കെ പി സി സി പ്രസിഡന്റ്‌ എം.എം. ഹസ്സന്‍ ഉദ്‌ഘാടനം ചെയ്യും. മെയ്‌ 30-ന്‌ രാവിലെ 10-ന്‌ സമാപന സമ്മേളനം യു ഡി എഫ്‌ കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ഉദ്‌ഘാടനം ചെയ്യും.

ഇതിനു മുന്നോടിയായി മെയ്‌ 24-ന്‌ രാവിലെ 10.30-ന്‌ അടിമാലി മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഹാളില്‍ ജില്ലയില്‍ നിന്നുള്ള കെ പി സി സി മെമ്പര്‍മാര്‍, ഡി സി സി ഭാരവാഹികള്‍, മുന്‍ ഡി സി സി ഭാരവാഹികള്‍, ബ്ലോക്ക്‌ പ്രസിഡന്റുമാര്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, ദേവികുളം നിയോജകമണ്‌ഡലത്തിലെ ബ്ലോക്ക്‌ ഭാരവാഹികള്‍, മണ്‌ഡലം പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്ത്‌ അംഗങ്ങള്‍ പങ്കെടുക്കുന്ന സ്വാഗതസംഘം യോഗം ചേരും.

Advertisment