Advertisment

പ്രളയ ദുരിതത്തില്‍ പെട്ട ഇടുക്കിക്ക്‌ സഹായഹസ്‌തവുമായി ലയണ്‍സ്‌ ക്ലബ്‌ ഇന്‍റര്‍നാഷനല്‍

author-image
സാബു മാത്യു
New Update

ഇടുക്കി:  പ്രളയ ദുരിതത്തില്‍ പെട്ട ഇടുക്കിക്ക്‌ സഹായഹസ്‌തവുമായി ലയണ്‍സ്‌ ക്ലബ്‌ ഇന്‍റര്‍നാഷനല്‍ മധുര ഡിസ്‌ട്രിക്‌ട്‌ 324 ബി 3 ഗവര്‍ണര്‍ ഡോ. എസ്‌.എസ്‌. പാരി പരമേശ്വരന്‍ എം.ജെ.എഫും സംഘവും. ധാന്യങ്ങളും തുണിയും സ്‌റ്റേഷനറിയുള്‍പ്പെടെയുള്ള സാധനങ്ങളുമായി തോപ്രാംകുടി ലയണ്‍സ്‌ ക്ലബില്‍ എത്തിചേര്‍ന്നു.

Advertisment

publive-image

ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ 318 സി ഗവര്‍ണര്‍ അഡ്വ. വാമന കുമാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ ലയണ്‍സ്‌ മധുര ടീം ഇടുക്കിയിലെത്തിയത്‌. തോപ്രാംകുടി ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ജിനേഷ്‌ കുഴിക്കാട്ട്‌ അധ്യക്ഷത വഹിച്ചു.

ടീം അംഗങ്ങളായ അഡ്വ. ഷൈന്‍ വര്‍ഗീസ്‌, രാജേഷ്‌ ബേബി, ബെന്നി തോമസ്‌, സിബി കൊല്ലംകുടി, ജില്ലാ പഞ്ചാത്തംഗം നോബിള്‍ ജോസഫ്‌, അഡ്വ. കെ.ബി.ഐ. സെല്‍വം, പി.എന്‍.സുഭാഷ്‌, ജോസ്‌ വര്‍ഗ്ഗീസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment