Advertisment

ഗാന്ധിദര്‍ശന്‍ വേദി ക്വിറ്റ്‌ ഇന്ത്യ സമരജ്വാല ജോര്‍ജ്‌ പാലക്കീല്‍ തെളിയിക്കും

author-image
സാബു മാത്യു
New Update

തൊടുപുഴ:  കേരളപ്രദേശ്‌ ഗാന്ധിദര്‍ശന്‍വേദി ഇടുക്കിജില്ലാ കമ്മിറ്റി ക്വിറ്റ്‌ ഇന്ത്യാ ദിനമായ നാളെ (വ്യാഴം) ഉച്ചയ്‌ക്ക്‌ 2 മണിയ്‌ക്ക്‌ കരിമ്പനില്‍ നടത്തുന്ന ക്വിറ്റ്‌ ഇന്ത്യ സമരജ്വാല സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ ജോര്‍ജ്‌ പാലക്കീല്‍ തെളിയിക്കും.

Advertisment

ആചാര്യ വിനോബഭായുടെ ഭൂദാനപ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ്‌ ജോര്‍ജ്‌ പാലക്കീലിന്റെ രാഷ്‌ട്രീയ പ്രവേശനം. മഹാത്മാഗാന്ധി, ജയപ്രകാശ്‌ നാരായണന്‍ എന്നിവരുടെ പ്രചോദനങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കരുത്തേകി. ഭൂദാനപ്രസ്ഥാനവുമായി ചേര്‍ന്ന്‌ ഭാരതത്തിലുടനീളം ആചാര്യ വിനോബഭായ്‌ക്കൊപ്പം നഗ്നപാദനായി നടത്തിയ കാല്‍നടയാത്ര ചരിത്രത്തിന്റെ ഭാഗമായി.

publive-image

അക്കാമ്മ ചെറിയാന്‍, ആര്‍.വി.തോമസ്‌, അഡ്വ. എം.എം.തോമസ്‌ എന്നിവരോടൊപ്പമായിരുന്നു ആദ്യകാല രാഷ്‌ട്രീയ ജീവിതം. സബര്‍മതി ആശ്രമത്തിലെ മാസങ്ങളോളമുള്ള താമസം ഗാന്ധിയന്‍ ദര്‍ശനങ്ങളോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിച്ചു. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലും മിതത്വം പാലിക്കുന്ന ജോര്‍ജ്‌ പാലക്കീല്‍ പുതിയ തലമുറയ്‌ക്ക്‌ വഴികാട്ടിയാണ്‌.

1928 ജനുവരി 30-ന്‌ മുട്ടം തുടങ്ങനാട്ടിലാണ്‌ ജനനം. അഴകത്ത്‌ കുടുംബാംഗം മേരിക്കുട്ടിയാണ്‌ ഭാര്യ. വാഴത്തോപ്പ്‌ പഞ്ചായത്ത്‌ മെമ്പര്‍ ബാബു ജോര്‍ജ്‌, രാഷ്‌ട്രീയ പൊതുപ്രവര്‍ത്തകരായ സൂട്ടര്‍ ജോര്‍ജ്‌, ടോമി പാലക്കീല്‍, ഭായി, ജാജ്വിലിന്‍ എന്നിവര്‍ മക്കളാണ്‌.

അന്തരിച്ച മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബ്ബുമായി അടുത്ത സുഹൃത്‌ ബന്ധം പുലര്‍ത്തിയിരുന്നു. സ്വാതന്ത്ര്യസമര സേനാനിയായിരുന്നെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ വിസമ്മതിച്ച ജോര്‍ജ്‌ പാലക്കീല്‍ സമൂഹത്തിലെ വേറിട്ട വ്യക്തിത്വമാണ്‌.

ഉച്ചയ്‌ക്ക്‌ 2 മണിയ്‌ക്ക്‌ കരിമ്പന്‍ വ്യാപാരഭവനില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ അഡ്വ. ആല്‍ബര്‍ട്ട്‌ ജോസ്‌ അധ്യക്ഷത വഹിക്കും. ഡി.സി.സി. പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ മുഖ്യപ്രഭാഷണം നടത്തും. എ.ഐ.സി.സി. മെമ്പര്‍ അഡ്വ.ഇ.എം. ആഗസ്‌തി എക്‌സ്‌.എം.എല്‍.എ. ജോര്‍ജ്‌ പാലക്കീലിനെ ആദരിക്കും.

ഗാന്ധിദര്‍ശന്‍ നേതാക്കളായ ടി.ജെ. പീറ്റര്‍, എം.ഡി.ദേവദാസ്‌, കെ.ജി.സജിമോന്‍, ഉഷ ഗോപിനാഥ്‌, ബാബു ഉലകന്‍, അഡ്വ.കെ. കനിയപ്പന്‍, ജോയി വര്‍ഗീസ്‌, പുഷ്‌പ വിജയന്‍, പി.എന്‍.സെബാസ്റ്റ്യന്‍, ആലീസ്‌ തോമസ്‌, കെ.എം.ബോസ്‌, മിനി പ്രിന്‍സ്‌, ഷൈജ സണ്ണി, കെ.ജെ.ജെയിംസ്‌ എന്നിവരും പാര്‍ട്ടി നേതാക്കളായ എം.കെ. പുരുഷോത്തമന്‍, കൊച്ചുത്രേസ്യ പൗലോസ്‌, ബേബ്‌ അഴകത്ത്‌, എം.ഡി.അര്‍ജുനന്‍, ജോസ്‌ ഊരക്കാട്ടില്‍, എ.പി. ഉസ്‌മാന്‍, കെ.എ. ജലാല്‍, എന്‍. പുരുഷോത്തമന്‍, ടി.ജി.കുഞ്ഞുമോന്‍, അഡ്വ. ബി.സെല്‍വം, സൂട്ടര്‍ ജോര്‍ജ്‌, പി.ഡി.ജോസഫ്‌, ശശികല രാജു, അഡ്വ. സുഹാസ്‌, പി.ഡി.ശോശാമ്മ, പി.കെ. മോഹന്‍ദാസ്‌, അനില്‍ ആനക്കനാട്ട്‌, ടോമി പാലക്കീല്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സി തോമസ്‌, ബാബു ജോര്‍ജ്‌, ആലീസ്‌ ജോസ്‌, റോയി കൊച്ചുപുര, റീത്ത സൈമണ്‍, ടെജോ കാക്കനാട്ട്‌, മാര്‍ട്ടിന്‍ വള്ളാടി തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisment