Advertisment

പട്ടയം - സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: ഇബ്രാഹിംകുട്ടി കല്ലാര്‍

author-image
admin
New Update

തൊടുപുഴ:  ജില്ലയിലെ പട്ടയനടപടികള്‍ തുടരുന്നതില്‍ സംസ്ഥാന ഗവണ്‍മെന്റ്‌ അമ്പേ പരാജയപ്പെട്ടെന്ന്‌ ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍. 45000 പട്ടയങ്ങള്‍ നല്‍കിയ യു ഡി എഫ്‌ സര്‍ക്കാര്‍ നടപടികളെ അതേവേഗതയില്‍ പിന്തുടരാന്‍ എല്‍.ഡിഎഫിന്‌ കഴിഞ്ഞില്ല. 20 മാസം പിന്നിട്ടപ്പോള്‍ മുന്‍സര്‍ക്കാര്‍ 20000 പട്ടയങ്ങള്‍ നല്‍കിക്കഴിഞ്ഞിരുന്നു, ഈ സര്‍ക്കാര്‍ കട്ടപ്പനയിലെ പട്ടയമേളയില്‍ 2232 പട്ടയങ്ങള്‍ മാത്രമാണ്‌.

Advertisment

പത്തുചെയിന്‍ മേഖലയിലെ മൂന്നു ചങ്ങലവിട്ട്‌ ബാക്കി ഏഴു ചങ്ങലയ്‌ക്ക്‌ പട്ടയം നല്‍കാനുള്ള തീരുമാനം വിവേചനപരമാണ്‌, ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ്‌ ഉദ്യോഹഗസ്ഥരുടെ മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. കര്‍ഷകരോട്‌ സി പി എമ്മിന്‌ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടായിരുന്നെങ്കല്‍ പത്തുചെയിന്‍ പ്രദേശത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുമായിരുന്നു. എന്നാല്‍ സ്വന്തം വകുപ്പിലെ തീരുമാനം പോലും കര്‍ഷകര്‍ക്ക്‌ അനുകൂലമാക്കാന്‍ സി പി എമ്മ#ിന്‌ കഴിഞ്ഞില്ല.

ജോയിന്റ്‌ വേരിഫിക്കേഷന്‍ ലിസ്റ്റില്‍ പേരില്ലെന്ന കാരണത്താല്‍ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ നൂറുകണക്കിന്‌ കര്‍ഷകരുടെ അപേക്ഷകള്‍ സ്വീകരിച്ചിട്ടില്ല. ബി ടി ആര്‍ രജിസ്റ്ററില്‍ കാരിങ്കാട്‌, ഏലം കൃഷി, തരിശ്‌ എന്നിങ്ങനെ രേഖപ്പെടുത്തിയ കര്‍ഷകര്‍ക്ക്‌ പട്ടയനടപടികള്‍ പോലും തുടങ്ങിയിട്ടില്ല.

ഷോപ്പ്‌ സൈറ്റുകളുടെ പട്ടയം, കെ ഡി എച്ച്‌ വില്ലേജിലെ പട്ടയം ദേവികുളം, പീരുമേട്‌ താലൂക്കുകളിലെ പട്ടയം, ആദിവാസി സെറ്റില്‍മെന്‍റ്‌ തുടങ്ങിയ പട്ടയനടപടികളും അപര്യാപ്‌തമാണ്‌.

ഉപ്പുതറയിലെ കര്‍ഷകര്‍ക്ക്‌ തങ്ങളുടെ ഭൂമിയ്‌ക്ക്‌ കരമടയ്‌ക്കാന്‍ കഴിയാത്തതിന്‌ പരിഹാരം കാണാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. രാജമാണിക്യം റിപ്പോര്‍ട്ടിന്റെ പേരിലാണ്‌ ഇവര്‍ക്കും കരം അടയ്‌ക്കുന്നത്‌ നിക്ഷേധിച്ചിരിക്കുന്നത്‌.

ഇന്നു നടക്കുന്ന പട്ടയമേളകളില്‍ കോണ്‍ഗ്രസ്സ#്‌ ജനപ്രതിനിധികളും പാര്‍ട്ടി ഭാരവാഹികളും വിടടുനില്‍ക്കുമെന്ന്‌ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും ഡി സി സി പ്രസിഡന്റ്‌ പറഞ്ഞു. കഴിഞ്ഞ സര്‍#്‌കാരിലെ ഒരു പട്ടയമേളകളിലും എല്‍.ഡി.എഫ്‌ പങ്കെടുത്തിരുന്നില്ല. ഇ.എസ്‌. ബിജിമോള്‍ എം.എല്‍.എ കറുത്ത ബാഡ്‌ജ്‌ ധരിച്ചാണ്‌ ചടങ്ങില്‍ നിന്നും ഇറങ്ങിപ്പോക്കു നടത്തിയത്‌.

Advertisment