Advertisment

ജോയ്‌സ്‌ ജോര്‍ജിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയതില്‍ ഉന്നത ഗൂഢാലോചനയെന്ന്‌ ഡി സി സി പ്രസിഡന്റ്‌

author-image
സാബു മാത്യു
New Update

തൊടുപുഴ:  കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി.യ്‌ക്ക്‌ അനുകൂലമായി പോലീസ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌ മുഖ്യമന്ത്രിയടക്കം ഉന്നതതല ഗൂഢാലോചനയുടെ ഭാഗമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു.

Advertisment

മൂന്നാര്‍ ഡി.വൈ.എസ്‌.പി.യുടെ നടപടി വസ്‌തുതാവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്‌ക്കുന്നതുമാണ്‌. സംസ്ഥാന റവന്യൂവകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ താഴേയ്‌ക്ക്‌ വില്ലേജോഫീസര്‍ വരെ സൂക്ഷ്‌മമായി പരിശോധിച്ചാണ്‌ എം.പി.യുടെ പട്ടയം റദ്ദു ചെയ്‌തത്‌.

ഇക്കാര്യത്തില്‍ തമിഴ്‌ വംശജരായ പട്ടികജാതിക്കാര്‍ക്ക്‌ അനുവദിച്ച ഭൂമി തട്ടിയെടുത്തെന്ന കാര്യം ശരിവയ്‌ക്കുന്നതാണ്‌ പട്ടയം റദ്ദാക്കിയ നടപടി. ഇക്കാര്യം ബോധപൂര്‍വ്വം മറക്കാനാണ്‌ ഡി.വൈ.എസ്‌.പി.യുടെ റിപ്പോര്‍ട്ട്‌ വച്ച്‌ സി പി എം ശ്രമിക്കുന്നത്‌.

റവന്യൂവകുപ്പില്‍ രേഖകളില്ലെന്ന വാദം ബാലിശമാണ്‌. ഇക്കാലയളവിലെ റവന്യൂരജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌താല്‍ ക്രമക്കേട്‌ വ്യക്തമാകും. ഇക്കാര്യത്തില്‍ ജനങ്ങളുടെ ഇടയില്‍ പട്ടയം റദ്ദാക്കപ്പട്ടതിലൂടെ ഒറ്റപ്പെട്ട എം.പി.യെ വെള്ളപൂശാനാണ്‌ ഡി വൈ എസ്‌ പി യുടെ റിപ്പോര്‍ട്ടെന്ന്‌ അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ റദ്ദാക്കിയ പട്ടയം പുനസ്ഥാപിക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment