Advertisment

ഭാഗവത രഥഘോഷയത്ര ഇന്ന്

author-image
admin
New Update

തൊടുപുഴ:  കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തില്‍ 15 മുതല്‍ 22വരെ സ്വാമി ഉദിത്‌ചൈതന്യ നടത്തുന്ന ഭാഗവത സപ്താഹത്തോടനുബന്ധിച്ച് ഭാഗവത രഥഘോഷയാത്ര ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ ഏഴിന് കാഞ്ഞിരമറ്റത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും.

7.15ന് മുതലിയാര്‍മഠം ശ്രീമഹാദേവക്ഷേത്രം, തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി നവഗ്രഹഭദ്രകാളി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങിളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി രാത്രി 7ന് പന്നൂര്‍ ശ്രീവരാഹസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. 11ന് രാവിലെ ഏഴിന് ഒളമറ്റം ഉറവപ്പാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് രഥഘോഷയാത്ര ആരംഭിക്കും.

വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഏഴിന് തെക്കുംഭാഗം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. 12ന് രാവിലെ ഏഴിന് കോലാനി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് രഥഘോഷയാത്ര ആരംഭിച്ച് രാവിലെ 10.30ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

Advertisment