Advertisment

കാരിക്കോട് കുന്നം റോഡില്‍ റോഡരികില്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളി

author-image
admin
New Update

തൊടുപുഴ:  കാരിക്കോട് കുന്നം റോഡില്‍ റോഡരികില്‍ വാഹന യാത്രയ്ക്ക് തടസമായി കോണ്‍ക്രീറ്റ് മാലിന്യം തള്ളി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനോ ഇത് നീക്കുവാനോ നടപടി സ്വീകരിക്കാതെ നഗരസഭാ അധികൃതര്‍.

Advertisment

publive-image

ജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള റോഡില്‍ ഉണ്ടപ്ലാവിനും രണ്ട്പാലത്തിനും ഇടയ്ക്കായാണ് മാലിന്യം തള്ളിയിരിക്കുന്നത്. റോഡരികില്‍ നീളത്തില്‍ ഒതുക്കിയിട്ടിരിക്കുന്ന രൂപത്തിലാണ് മാലിന്യം കണ്ടെത്തിയത്.

സമീപത്തെ വീടിന്റെ ഭാഗം പൊളിച്ച മാലിന്യമാണ് ഇതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഗതാഗതം തടസം സൃഷ്ടിക്കുന്ന ഇവ എത്രയും വേഗം നീക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് രണ്ട് മാസം മുമ്പാണ് ടാര്‍ ചെയ്തതെങ്കിലും പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പലയിടങ്ങളിലും പൈപ്പ് പൊട്ടിയും റോഡ് തകര്‍ന്നിട്ടുണ്ട്.

 

Advertisment