Advertisment

മരണത്തിലും ഒന്നായ ദമ്പതികള്‍. ഭാര്യയ്‌ക്കു പിന്നാലെ ഭര്‍ത്താവും മരണമടഞ്ഞു

author-image
സാബു മാത്യു
New Update

തൊടുപുഴ:  ഭാര്യയ്‌ക്കു പിന്നാലെ ഭര്‍ത്താവും മരണമടഞ്ഞു. മരണത്തിലും ഒന്നായ ദമ്പതികള്‍ മുതലക്കോടം ചെമ്പരത്തി പി സി മാത്യുവും (83) ഭാര്യ അമ്മിണി (77) യുമാണ്‌. ചൊവ്വാഴ്‌ച മരണമടഞ്ഞ അമ്മിണിയുടെ സംസ്‌ക്കാരം ബുധനാഴ്‌ച നടത്തി.

Advertisment

publive-image

വ്യാഴാഴ്‌ച രാവിലെയാണ്‌ മാത്യു മരണമടഞ്ഞത്‌. ദീര്‍ഘകാലം കരിമണ്ണൂരില്‍ ചെമ്പരത്തി മെഡിക്കല്‍സ്‌ നടത്തിയിരുന്ന ആളാണ്‌ പി.സി. മാത്യു. മാത്യുവിന്റെ സംസ്‌ക്കാരം വ്യാഴാഴ്‌ച മുതലക്കോടം സെന്റ്‌ജോര്‍ജ്‌ പള്ളിയില്‍ നടന്നു.

ഭാര്യ അമ്മിണി കരിമണ്ണൂര്‍ പറയന്നിലം കുടുംബാംഗമാണ്‌. മക്കള്‍ :ഷേര്‍ളി സേവ്യര്‍, ഷിബു മാത്യു (മുതലക്കോടം ചിറ്റ്‌സ്‌). മരുമക്കള്‍ :തങ്കച്ചന്‍ നെടുങ്കല്ലേല്‍ (ചാലക്കുടി), ജാസ്‌മിന്‍ തൈനംവീട്ടില്‍ (മാലിപ്പുറം). ഫാ .ഇമ്മാനുവേല്‍ പാലിയക്കുന്നേല്‍ സഹോദരനാണ്‌.

Advertisment