Advertisment

ഒപ്പം പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു

author-image
സാബു മാത്യു
New Update

കോടിക്കുളം ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി ഡി എസ്സും ഇടുക്കിജില്ലാ സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഒപ്പം പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു.

Advertisment

publive-image

കോടിക്കുളം സെന്റ്‌ മേരീസ്‌ എല്‍ പി സ്‌കൂളില്‍ വച്ച്‌ നടന്ന ചടങ്ങില്‍ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷേര്‍ളി ആന്റണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ മനോജ്‌ തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം.സി ഷാജിമോന്‍ വിഷയാവതരണം നടത്തി.

ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ മാഞ്ചേരില്‍, ബ്ലോക്ക്‌ മെമ്പര്‍മാരായ സാജു മാത്യു, ബിന്ദു പ്രസന്നന്‍, സി ഡി എസ്‌ ചെയര്‍പേഴ്‌സണ്‍ കമലാക്ഷി കുഞ്ഞിക്കുട്ടന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെയ്‌സമ്മ പോള്‍സണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എമിലി ബേബി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൂസി ജെയിംസ്‌, വാര്‍ഡ്‌ മെമ്പര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisment