Advertisment

പൊന്നന്താനം പള്ളിയില്‍ തിരുനാള്‍ ആഘോഷം

author-image
സാബു മാത്യു
New Update

തൊടുപുഴ:  പൊന്നന്താനം പള്ളിയില്‍ വിശുദ്ധ പത്രോസ്‌, പൗലോസ്‌ ശ്ലീഹന്മാരുടെയും വിശുദ്ധ സെബസ്‌ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ ജനുവരി 19 മുതല്‍ 21 വരെ ആഘോഷിക്കുമെന്ന്‌ വികാരി ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌ അറിയിച്ചു.

Advertisment

വെള്ളിയാഴ്‌ച രാവിലെ 6.15-ന്‌ ഇടവകയില്‍ നിന്നും മരിച്ചു പോയവരുടെ ഓര്‍മ്മദിനം, വിശുദ്ധ കുര്‍ബാന. ശനിയാഴ്‌ച വൈകുന്നേരം 4-ന്‌ തൊടുപുഴ ഫൊറോന വികാരി റവ. ഡോ. ജിയോ തടിക്കാട്ട്‌ കൊടിയേറ്റ്‌ നിര്‍വഹിക്കും. 4.15-ന്‌ രൂപതാ ഫാമിലി അപ്പസ്‌തൊലേറ്റ്‌ ഡയറക്‌ടര്‍ ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്‌ തിരുനാള്‍ പാട്ടുകുര്‍ബാന അര്‍പ്പിക്കും.

പോത്താനിക്കാട്‌ സെന്റ്‌ സേവ്യേഴ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഡോ. ആന്റണി പുത്തന്‍കുളം സന്ദേശം നല്‍കും. തുടര്‍ന്ന നടക്കുന്ന പ്രദക്ഷിണം ന്യൂമാന്‍ കോളേജ്‌ ബര്‍സാര്‍ ഫാ. തോമസ്‌ പൂവത്തുങ്കല്‍ നയിക്കും. ന്യൂമാന്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ റവ. ഡോ. വിന്‍സന്റ്‌ നെടുങ്ങാട്ട്‌ ആശീര്‍വാദ പ്രാര്‍ത്ഥന നടത്തും.

ഞായറാഴ്‌ച രാവിലെ 7-ന്‌ വിശുദ്ധ കുര്‍ബാന, 10-ന്‌ മൂവാറ്റുപുഴ നിര്‍മ്മല സ്‌കൂളിലെ ഫാ. ജോസഫ്‌ കൂനാനിക്കല്‍ തിരുനാള്‍ പാട്ടുകുര്‍ബാന അര്‍പ്പിക്കും. ഡിവൈന്‍ മേഴ്‌സി ഷ്‌റൈനിലെ ഫാ. ജെയിംസ്‌ ചൂരത്തൊട്ടി സന്ദേശം നല്‍കും. മ്രാല പള്ളി വികാരി ഫാ. അബ്രാഹം പാറടിയില്‍ ആശീര്‍വാദ പ്രാര്‍ത്ഥന നടത്തും.

Advertisment