Advertisment

വിവര സാങ്കേതിക വിദ്യയില്‍ പുറപ്പുഴ മാതൃകയാകുന്നു- മാത്യു ജോണ്‍

author-image
admin
New Update

വഴിത്തല:  പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ സേവനങ്ങളും വിവരങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട്‌ തയ്യറാക്കിയ എന്റെ ഗ്രാമം മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌  മാത്യു ജോണ്‍ നിര്‍വ്വഹിച്ചു.

Advertisment

publive-image

ജില്ലയില്‍ ആദ്യമായി ആധുനിക സംവിധാനത്തിലുളള മെബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കിയ പഞ്ചായത്ത്‌ മാതൃകയാണെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗ്രാമപഞ്ചായത്തില്‍ നിന്നുളള അറിയിപ്പുകള്‍, നികുതി അനുബന്ധ സേവനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താവുന്നതാണ്‌.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  ഏലിക്കുട്ടി മാണി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. റെനീഷ്‌ മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി ടോം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ടോമിച്ചന്‍ മുണ്ടുപാലം, ബിന്ദു ബെന്നി, സുജ സലിംകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

Advertisment