Advertisment

കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിച്ച്‌ രാപകല്‍ സരമം സമാപിച്ചു

author-image
admin
New Update

തൊടുപുഴ:  ജനങ്ങളെ സാമ്പത്തികമായി ബന്ദികളാക്കി കൊള്ളയടിച്ച പണം ധാരാളമായി ഒഴുക്കിയാണ്‌ സംഘപരിവാര്‍ ശക്തികള്‍ ത്രിപുരയില്‍ വിജയം നേടിയതെന്ന്‌ കെപിസിസി നിര്‍വ്വാഹക സമിതിയംഗം റോയി കെ. പൗലോസ്‌ പ്രസ്‌താവിച്ചു.

Advertisment

മതേതര നിലപാടുകളില്‍ വിള്ളല്‍ വീഴ്‌ത്തിയ വിജയത്തെ മറികടക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‌ കഴിയുമെന്ന്‌ ഹിന്ദി മേഖലകളില്‍ നടന്ന കോണ്‍ഗ്രസിന്‌ അനുകൂലമായ തെരഞ്ഞെടുപ്പ്‌ വിജയങ്ങള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.

publive-image

വണ്ണപ്പുറത്ത്‌ നടന്ന തൊടുപുഴ നിയോജക മണ്‌ഡലം യുഡിഎഫ്‌ രാപകല്‍ സമരത്തിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി. എന്‍. സീതിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമാപനയോഗം മുസ്‌ലിംലീഗ്‌ ജില്ലാപ്രസിഡന്റ്‌ എം.എസ്‌. മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. യുഡിഎഫ്‌ ജില്ലാചെയര്‍മാന്‍ അഡ്വ. എസ്‌. അശോകന്‍, കെ. പി. വര്‍ഗീസ്‌, എം. എം. ബഷീര്‍, പി. എം. ഇല്യാസ്‌, എ. എം. ദേവസ്യ, പി. എസ്‌. സിദ്ധാര്‍ത്ഥന്‍, ജോണ്‍ നെടിയപാല, എന്‍. ഐ. ബെന്നി, ടി. ജെ. പീറ്റര്‍, ആല്‍ബര്‍ട്ട്‌ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

2014 മാര്‍ച്ചില്‍ യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇ.എല്‍.എ. കരട്‌ വിജ്ഞാപനം കൃഷിയിടങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയുള്ളതാണ്‌. എന്നാല്‍ ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ കൊണ്ടിരിക്കുന്ന ഇടുക്കി എംപിയുടെയും ഹൈറേഞ്ച്‌ സംരക്ഷണ സമിതിയുടെയും നിലപാടുകളില്‍ പ്രതിഷേധിച്ചും കൊലപാതക രാഷ്‌ട്രീയത്തിനെതിരെയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക്‌ ദിവസേന വില വര്‍ദ്ധിപ്പിച്ച്‌ ജനങ്ങളെ പിഴിയുകയും കോര്‍പ്പറേറ്റ്‌ ശക്തികള്‍ക്ക്‌ ഇന്ത്യയിലെ ബാങ്കുകള്‍ തുറന്നിട്ട്‌ വിദേശത്തേക്ക്‌ കോടാനുകോടി കടത്താല്‍ സൗകര്യമൊരുക്കുകയും ചെയ്‌ത മോദി സര്‍ക്കാരിനെതിരെയും മുദ്രവാക്യങ്ങളുമായിട്ടാണ്‌ വണ്ണപ്പുറത്തെ രാപകല്‍ സമരത്തിന്‌ വിരാമമായത്‌.

Advertisment