Advertisment

ജില്ലയിലെ ദുരിത ബാധിതര്‍ക്ക്‌ സേവാ ഭാരതി സൗജന്യ ഓണക്കിറ്റുകള്‍ നല്‍കും

author-image
admin
New Update

തൊടുപുഴ:  വെള്ളപ്പൊക്ക ദുരിതത്തില്‍ പെട്ട്‌ കഷ്ടതയനുഭവിക്കുന്ന ഇടുക്കി ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും സേവാഭാരതിയുടെ നേതൃത്വത്തില്‍ സൗജന്യ ഓണക്കിറ്റുകള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

Advertisment

publive-image

ഇതിനായി സേവാഭാരതിയുടെ തൊടുപുഴ, ചേലചച്ചുവട്‌, അടിമാല്‌, കട്ടപ്പന എന്നിവടങ്ങളിലെ സേവാ കേന്ദ്രങ്ങളില്‍ കിറ്റുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ്‌ നൂറുണക്കിന്‌ സ്‌ത്രീകള്‍.

publive-image

നിത്യോപയോഗ സാധനങ്ങളും, വസ്‌ത്രവും അടക്കം ഒന്‍പതം ഇനം സാധനങ്ങള്‍ ഓരോ കിറ്റിലും ഉണ്ടാകും. പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ട്‌ എത്തിയാണ്‌ കിറ്റുകള്‍ വിതരണം ചെയ്യുക.

publive-image

ആളുകള്‍ക്കും വാഹനങ്ങള്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ഇടുക്കി ജില്ലയിലെ ഉള്‍പ്രദേശങ്ങളില്‍ വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി കടന്നു ചെല്ലുവാന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക്‌ കഴിഞ്ഞിരുന്നു. അത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചായായാണ്‌ ഇപ്പോള്‍ സൗജന്യ ഓണക്കിറ്റുകള്‍ വിതരണവും.

Advertisment