Advertisment

തൊടുപുഴ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്‍.ജി. ശ്രീമോനെതിരെ കോടതി സമന്‍സ്‌ അയച്ചു.

author-image
സാബു മാത്യു
New Update

തൊടുപുഴ:  മകനെ കസ്റ്റഡിയില്‍ അതിക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ അമ്മ കൊടുത്ത പരാതിയില്‍ തൊടുപുഴ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്‍.ജി. ശ്രീമോനെതിരെ കോടതി സമന്‍സ്‌ അയച്ചു.

Advertisment

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം 294 (ബി), 323, 306, 506 -ലെ രണ്ടാം ഉപവകുപ്പ്‌ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നത്‌. ഈസ്റ്റ്‌ കലൂര്‍ കുളങ്ങാട്ടുപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രജീഷിനെയാണ്‌ മര്‍ദ്ദിച്ചത്‌.

ഈ യുവാവ്‌ പിന്നീട്‌ ആത്മഹത്യ ചെയ്‌തിരുന്നു. കുറ്റം തെളിഞ്ഞാല്‍ പത്തു വര്‍ഷം വരെ ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രായപൂര്‍ത്തിയായ മകന്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയുമായി ഇഷ്‌ടത്തിലാകുകയും അടിമാലിയില്‍ വച്ച്‌ നോട്ടറി പബ്ലികിന്റെ മുമ്പില്‍ വിവാഹ ഉടമ്പടി ഒപ്പു വയ്‌ക്കുകയും ചെയ്‌തു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ മാന്‍ മിസ്സിംഗ്‌ പരാതിയില്‍ രണ്ടുപേരെയും തൊടുപുഴ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും പെണ്‌കുട്ടിയെ മാത്രം കോടതിയില്‍ ഹാജരാക്കുകയും യുവാവിനെ സര്‍ക്കിള്‍ ഓഫീസില്‍ വച്ച്‌ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു.

രജീഷിന്റെ പേരില്‍ ഒരു എഫ്‌.ഐ.ആര്‍ പോലും എടുക്കാതെ ലോക്കപ്പില്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്‌ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ എല്ലാ നിബന്ധനകള്‍ക്കും എതിരാണ്‌. ഇതിനായി ചോദ്യം ചെയ്‌ത്‌ അമ്മ നല്‍കിയ പരാതിയില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടാണ്‌ കോടതി നടപടി. ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. സെബാസ്റ്റ്യന്‍ കെ ജോസാണ്‌ ഹാജരായത്‌.

Advertisment