Advertisment

തൊടുപുഴ നഗരസഭ വസ്‌തുനികുതി പിഴപലിശ ഒഴിവാക്കി

author-image
admin
New Update

കേരളസര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം തൊടുപുഴ നഗരസഭയിലെ  2017 -2018 രണ്ടാം അര്‍ദ്ധ വാര്‍ഷികം വരെയുള്ള കെട്ടിടനികുതി പിഴപ്പലിശ ഇല്ലാതെ ഒടുക്കുന്നതിനുള്ള കാലാവധി 28/2/2018 വരെയായി നിശ്ചയിച്ചിട്ടുള്ളതിനാല്‍ വസ്‌തു നികുതി പരിഷ്‌കരണം മൂലവും നേരത്തേ നികുതി ഒടുക്കാന്‍ കഴിയാതിരുന്നവരുമായ നികുതിദായകര്‍ക്ക്‌ പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നികുതി കുടിശ്ശിക ,നഗരസഭയില്‍ നേരിട്ടോ, ഇ- പെയ്‌മെന്റായോ (site address – tax.lsgkerala.gov.in) വസ്‌തുനികുതി ഒടുക്കാവുന്നതാണ്‌.

publive-image

നഗരസഭയിലെ കെട്ടിട ഉടമകള്‍  ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നികുതി കുടിശ്ശിക തീര്‍ത്ത്‌ ഒടുക്കേണ്ടതാണ്‌ എന്ന്‌ അറിയിക്കുന്നു.  കെട്ടിടനികുതി സ്വീകരിക്കുന്നതിനായി 2018 മാര്‍ച്ച്‌ വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും നഗരസഭാ റവന്യുവിഭാഗത്തില്‍ പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്‌.

Advertisment