Advertisment

യു ഡി എഫ്‌ കളക്‌ട്രേറ്റ്‌ പിക്കറ്റിംഗ്‌; കാര്‍ഷിക വിഷയങ്ങള്‍ കൂടി ഉന്നയിക്കും

author-image
സാബു മാത്യു
New Update

തൊടുപുഴ:  8-ന്‌ നടക്കുന്ന കളക്‌ട്രേറ്റ്‌ പിക്കറ്റിംഗിന്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസ്‌ സി ബി ഐ അന്വേഷിക്കണമെന്നതിനു പുറമേ ഇടുക്കിജില്ലയിലെ കര്‍ഷക വിഷയങ്ങള്‍ക്കൂടി ഉന്നയിക്കുമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.

ദേവികുളം ആര്‍.ഡി ഓഫീസിനു കീഴെയുള്ള 8 വില്ലേജുകളിലെ നിര്‍മ്മാണനിരോധനം പിന്‍വലിക്കുക, കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുക, പത്തുചെയിന്‍ മേഖലയില്‍ ഒരു ചെയിന്‍ പോലും വിടാതെ പട്ടയം നല്‍കുക, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുക, എന്നീ ആവശ്യങ്ങളാണ്‌ ഉന്നയിക്കുന്നത്‌.

പിക്കറ്റിംഗില്‍ മണ്‌ഡലം പ്രസിഡന്റുമാര്‍, അവരവരുടെ പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ക്കൊപ്പം അറസ്റ്റ്‌ വരിക്കും. പഞ്ചായത്തംഗങ്ങള്‍ പഞ്ചായത്ത്‌ പ്രസിഡന്റുമാരുടെയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെയും നേതൃത്വത്തിലും പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാരുടെയും നേതൃത്വത്തിലും അറസ്റ്റ്‌ വരിക്കുമെന്ന്‌ ഡി സി സി പ്രസിഡന്റ്‌ പറഞ്ഞു.

Advertisment