Advertisment

യു ഡി എഫ്‌ ജില്ലാ നേതൃയോഗം നാളെ തൊടുപുഴയില്‍. പി ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്യും 

author-image
admin
New Update

തൊടുപുഴ:  യു ഡി എഫിന്റെ ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ 15ന്‌ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഉപരോധ സമരത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി യു ഡി എഫ്‌ ജില്ലാ നേതൃയോഗം ആഗസ്റ്റ്‌ 16ന്‌ രാവിലെ 11 മണിക്ക്‌ തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തില്‍ നടക്കും.

യു ഡി എഫ്‌ ജില്ലാ ഏകോപന സമിതി അംഗങ്ങള്‍, നിയോജക മണ്‌ഡലം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, എന്നിവര്‍ പ്രസ്‌തുത യോഗത്തില്‍ പങ്കെടുക്കും.  മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ (എം) വര്‍ക്കിംഗ്‌ ചെയര്‍മാനുമായ പി ജെ ജോസഫ്‌ യോഗം ഉദ്‌ഘാടനം ചെയ്യും.

Advertisment