Advertisment

ദുരിതാശ്വാസ പ്രവര്‍ത്തനം: യു ഡി എഫ്‌ പ്രവര്‍ത്തകര്‍ സഹകരിക്കണം

New Update

തൊടുപുഴ:  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ യു ഡി എഫ്‌ പ്രവര്‍ത്തകര്‍ സജീവമായി സഹകരിക്കണമെന്ന്‌ യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ എസ്‌ അശോകന്‍ അഭ്യര്‍ത്ഥിച്ചു.

Advertisment

പ്രകൃതി ദുരന്തത്തില്‍ വീടും കുടിയും നഷ്‌ടപ്പെട്ടവര്‍ക്ക്‌ വീടു വയ്‌ക്കുവാനും കൃഷി ചെയ്യുവാനും പകരം ഭൂമിയും സാമ്പത്തിക സഹായവും നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം. ദൃശ്യ മാധ്യമങ്ങളിലും പത്രങ്ങളിലും കാണുന്നതിനും വായിക്കുന്നതിനും അപ്പുറം ഭീകരമാണ്‌ ജില്ലയിലുണ്ടായ നാശനഷ്‌ടങ്ങള്‍.

ഒരോ കുടുംബത്തിനും ഉണ്ടായ നാശനഷ്‌ടങ്ങള്‍ വീഴ്‌ച്ച കൂടാതെ കൃത്യമായി തിട്ടപ്പെടുത്തണം. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥന്‍മാരെ ആയതിന്‌ നിയോഗിക്കണം. നാശ നഷ്‌ടങ്ങള്‍ കാലവിളബമില്ലാതെ തിട്ടപ്പെടുത്താത്തപക്ഷം തെളിവുകള്‍ നഷ്‌ടപ്പെട്ട്‌ വിവര ശേഖരണം താറുമാറാകും.

മതിയായ മുന്നറിയിപ്പുകള്‍ ഇല്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതില്‍ വെച്ച്‌ പൊതുജനങ്ങള്‍ക്കുണ്ടായ നാശനഷ്‌ടങ്ങള്‍ക്ക്‌ അടിയന്തിര നഷ്‌ടപരിഹാരം നല്‍കണമെന്നും യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

Advertisment