Advertisment

തൊടുപുഴയില്‍ വിവിധ മേഖലകളില്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച ചടങ്ങുകളില്‍ സാന്നിദ്ധ്യമായി ഉമ്മന്‍ചാണ്ടി

author-image
സാബു മാത്യു
New Update

തൊടുപുഴ :  തിരക്കിട്ട പരിപാടികളുമായി ഉമ്മന്‍ചാണ്ടി തൊടുപുഴയില്‍ വിവിധ മേഖലകളില്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച ചടങ്ങുകളില്‍ സാന്നിദ്ധ്യമായി. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഒന്നരയോടെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ വസതിയിലെത്തിയ അദ്ദേഹം റ്റി. ജെ. ജോസഫിന്റെ ഓര്‍മ്മകള്‍ സ്‌മരിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ ചിത്രത്തിന്‌ മുന്നില്‍ ശിരസ്സ്‌ നമിച്ചു.

Advertisment

publive-image

കോണ്‍ഗ്രസ്‌ നേതാക്കളായ സി.പി. മാത്യു, ഡീന്‍ കുര്യാക്കോസ്‌, ജാഫര്‍ഖാന്‍ മുഹമ്മദ്‌, കെ. ജി. സജിമോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പിന്നീട്‌ അന്തരിച്ച മുന്‍ കെ.എസ്‌.യു. ജില്ലാപ്രസിഡന്റ്‌ നിയാസ്‌ കൂരാപ്പിള്ളിയുടെ വസതിയിലെത്തിയ ഉമ്മന്‍ചാണ്ടി മാതാപിതാക്കളോടും സഹോദരിമാരോടും ഒപ്പം നിയാസിനെകുറിച്ചുള്ള ഹൃസ്വസംഭാഷണം നടത്തി.

തുടര്‍ന്ന്‌ ഇടവെട്ടിയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ലത്തീഫ്‌ മുഹമ്മദിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദന കുടുംബത്തിന്‌ പണിത്‌ നല്‍കിയ സരസ്വതി ഭവനത്തിലെത്തുകയും പട്ടയംകവലയില്‍ നടന്ന പൊതുചടങ്ങില്‍ വച്ച്‌ താക്കോല്‍ദാനവും നിര്‍വ്വഹിച്ചു.

രാജീവ്‌ ഭവനില്‍ സ്ഥാപിച്ച നിയാസ്‌ കൂരാപ്പിള്ളിയുടെ ഫോട്ടോ അനാഛാദനവും ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. വിവിധ ചടങ്ങുകളില്‍ ഡിസിസി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. എസ്‌. അശോകന്‍, എന്‍. ഐ. ബെന്നി, ജിയോ മാത്യു, ടോണി തോമസ്‌, കെ. എം. ഷാജഹാന്‍, ടോമി പാലക്കുഴ, പി. ജെ. തോമസ്‌, എ. കെ. സുഭാഷ്‌കുമാര്‍, എ. എം. ദേവസ്യ, കെ. പി. വര്‍ഗീസ്‌, സെബാസ്റ്റ്യന്‍ കെ. ജോസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment